സമസ്ത ആദര്‍ശ പ്രചാരണ കാംപയിന് ജില്ലാതല പ്രഖ്യാപന സമ്മേളനം 22ന്: ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനുവരി മുതല്‍ മെയ് വരെ ആചരിക്കുന്ന ആദര്‍ശ പ്രചാരണ കാംപയിന്റെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രഖ്യാപന സമ്മേളനവും സംഘാടക സമിതി രൂപീകരണവും 22ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ നടക്കും. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രമേയപ്രഭാഷണം നടത്തും.
പരിപാടി വിജയമാക്കുന്നതിനും പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി സമസ്തയുടെ നേതൃത്വത്തില്‍ പോഷകഘടകങ്ങളുടെ ജില്ലാ ഭാരവാഹി യോഗം സമസ്താലയത്തില്‍ ചേര്‍ന്നു. ജില്ലാ ജന.സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി അധ്യക്ഷനായി. പി. മുജീബ് ഫൈസി (ജംഇയ്യത്തുല്‍ ഖുത്വബാഅ്), സി.പി ഹാരിസ് ബാഖവി (എസ്.എം.എഫ്), കെ. മുഹമ്മദ് കുട്ടി ഹസനി, കെ.എ നാസര്‍ മൗലവി (എസ്.വൈ.എസ്), അയ്യൂബ് മാസ്റ്റര്‍, അബൂബക്കര്‍ റഹ്മാനി (എസ്.കെ.എസ്.എസ്.എഫ്) ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.വി ജഅ്ഫര്‍ ഹൈതമി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."