മത-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിച്ചു
കാസര്‍കോട്: മുസ്‌ലിം ലീഗ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പള്ളിക്കാല്‍ വാര്‍ഡ് സമ്മേളനത്തില്‍ വാര്‍ഡിലെ മതസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും സര്‍ക്കാര്‍ സേവനമനുഷ്ഠിച്ചവരേയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. മത പണ്ഡിതനും മംഗളൂരു, ചെമ്പിരിക്ക ഖാസിയുമായ ത്വാഖ അഹ്മദ് മൗലവി, റിട്ട. ഡെപ്യൂട്ടി കലക്ടര്‍ ടി.എ മുഹമ്മദലി ബഷീര്‍, ടി.എ. കുഞ്ഞാമദ് മാസ്റ്റര്‍, ഡോ. ടി.എ മഹ്മൂദ്, യുവ പണ്ഡിതന്‍ ഖലീല്‍ ദാരിമി, കവി പി.എസ്. അബ്ദുല്‍ ഹമീദ് എന്നിവരെയാണ് ആദരിച്ചത്.
എ. അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ടി.എ ഖാലിദ് അധ്യക്ഷനായി. എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, എല്‍.എ മഹ് മൂദ് ഹാജി, കെ.എം അബ്ദുര്‍ റഹ് മാന്‍, അഷ്‌റഫ്, അഡ്വ. വി.എം മുനീര്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ.എ അസീസ്, ഹമീദ് ബെദിര, അമാനുല്ല അങ്കാര്‍, അഹ് മദ് ഹാജി അങ്കോല, ടി.എച്ച് ഷാഫി, നവാസ് അല്‍ഫ, അബ്ദുല്‍ ഖാദര്‍ സഅദി, എന്‍.എ അബ്ദുല്ലക്കുഞ്ഞി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."