സീതാംഗോളിയിലെ വിദേശമദ്യ വില്പനശാലക്കെതിരേ മാര്‍ച്ച് നടത്തി
ബദിയഡുക്ക: സീതാംഗോളിയില്‍ പ്രവര്‍ത്തനം ആരംഭിച്ച വിദേശ മദ്യശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കഴിഞ്ഞ 30നാണ് ബിവറേജ് ഔട്ട്ലറ്റ് സീതാംഗോളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സീതാംഗോളി പെര്‍ള റോഡരികിലെ അപകട വളവിനരികിലാണ് മദ്യശാല വില്പന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് വിദേശ മദ്യ വില്പനശാലക്കു മുമ്പില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്നു നടത്തിയ ധര്ണസാമൂഹ്യ പ്രവര്ത്തകന് ജെ.എസ് സോമശേഖര ഉദ്ഘാടനം ചെയ്തു.
ജനകീയ മുന്നണി ചെയര്മാന് ജയന്ത പാട്ടാളി അധ്യക്ഷനായി. പി.എച്ച് ഹമീദ് സാഹേബ്, ലത്തീഫ്, റഫീഖ് ദാരിമി, മൊയ്തു സീതാംഗോളി, എം.എസ് മുഹമ്മദ് കുഞ്ഞി, ഷുക്കൂര്‍ കാണാജെ, ഷനീം കയ്യംകൂടല്‍, ഹമീദ് മച്ചംപാടി, സലീം കട്ടത്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിനിരന്നു. മദ്യ വില്പന ശാല അടച്ചു പൂട്ടിയില്ലങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സമര സമിതി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."