HOME
DETAILS
MAL
ശ്രീജിവിന്റെ മരണം: കേസ് സി.ബി.ഐയ്ക്ക് വിടാനാവില്ലെന്ന് കേന്ദ്രം
backup
January 13 2018 | 08:01 AM
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. അന്വേഷണം സി.ബി.ഐയ്ക്ക് വിടാനാകില്ലെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
സി.ബി.ഐയ്ക്ക് വിടാനുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. സി.ബി.ഐ കേസുകളുടെ ബാഹുല്യവും അന്വേഷണത്തിന് തടസമാണ്.
[caption id="attachment_475395" align="aligncenter" width="620"] കേസ് ഏറ്റെടുക്കാനാവില്ലെന്ന് കാണിച്ച് ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്ത്[/caption]പരാതിയില്‍ സി.ബി.ഐ അന്വേഷണം നടത്താനാകില്ലെന്ന് കാട്ടി കേന്ദ്രം കേരളത്തിന് കത്തയയ്ക്കുകയായിരുന്നു. എന്നാല്‍, ആവശ്യമുന്നയിച്ച് കേന്ദ്രത്തെ വീണ്ടും സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം.
ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത് 764 ദിവസമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."