ചതിയുടെ ആയുധം
സോഷ്യല്‍ മീഡിയ മനുഷ്യകുലത്തെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ന് അതിന്റെ ആവശ്യകത പറഞ്ഞറിയിക്കുന്നതിനപ്പുറത്താണിത്. ഏതു പ്രതിസന്ധിഘട്ടത്തിലും പ്രയോജനാപ്രദവുമാണ്. 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അടിയന്തരമായി കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തെ ഹോസ്പിറ്റലിലേയ്ക്കു വെറും ആറു മണിക്കൂര്‍ കൊണ്ട് എത്തിച്ചതിന്റെ പിന്നിലെ സോഷ്യല്‍ മീഡിയയുടെ പങ്ക് സ്തുത്യര്‍ഹമാണ്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയ ഇവിടെ പ്രസക്തിയര്‍ഹിക്കുന്നതാണ്.
എന്നാല്‍, വഞ്ചനയുടെ നീണ്ട കഥ തന്നെയുണ്ട് സോഷ്യല്‍ മീഡിയയ്ക്കു പിന്നില്‍. രക്തം കുടിച്ചു ദാഹമടങ്ങാത്ത രാക്ഷസന്മാര്‍ ഇന്നും വ്യാജപ്പേരുകളില്‍ ഫെയ്ക് അക്കൗണ്ടുകള്‍ നിര്‍മിച്ചു സ്ത്രീകളെ ചതിക്കുഴിയില്‍ വീഴ്ത്തുകയാണ്. ഇവിടെയാണ് ആധാര്‍ നമ്പറുമായി സോഷ്യല്‍ മീഡിയയെ ബന്ധപ്പെടുത്തുന്നതിന്റെ പ്രസക്തി.
എത്രയോ സ്ത്രീകളെ വലയില്‍ വീഴ്ത്തി നിര്‍ബന്ധ മതം മാറ്റത്തിനും ക്രൂരതയ്ക്കും വിധേയരാക്കുമ്പോള്‍ ചോദ്യംചെയ്യാന്‍ ആരും മുതിരുന്നില്ല. സ്വന്തംഇഷ്ടപ്രകാരം മതംമാറി വിവാഹിതയായ ഹാദിയയ്ക്കു പെതുജനങ്ങളും സമൂഹമാധ്യമങ്ങളും തയാറായപ്പോള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരായവര്‍ക്കു വേണ്ടി വേണ്ടത്ര ശബ്ദമുയര്‍ന്നില്ല.
സോഷ്യല്‍ മിഡിയയില്‍ മ്ലേച്ഛവും വൃത്തിഹീനവുമായ സൈറ്റുകളും ക്ലിപ്പുകളും പരിതിക്കപ്പുറമാണ്. അതുകൊണ്ടു സൈറ്റുകളിലും ക്ലിപ്പുകളിലും പരതി വൃത്തികേടുകള്‍ക്ക് അടിമപ്പെട്ട് ഇന്നു സ്ത്രീസമൂഹം ഏറ്റുവാങ്ങേണ്ടി വരുന്ന ക്രൂരതയ്ക്കും പീഡനങ്ങള്‍ക്കും കാരണക്കാരായിത്തീരുന്നത് ഈ നരഭോജികളാണ്. അതുകൊണ്ടു സോഷ്യല്‍ മീഡിയയിലുള്ള മ്ലേച്ഛവും വൃത്തിഹീനവുമായ സൈറ്റുകളും ക്ലിപ്പുകളും നീക്കംചെയ്യല്‍ അനിവാര്യമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."