ചെരണ്ടത്തൂരില്‍ പുഞ്ചകൃഷി വെള്ളത്തില്‍
വടകര: കുറ്റ്യാടി ജലസേചന കനാല്‍ വഴി ചെരണ്ടത്തൂര്‍ ചിറയില്‍ അമിതമായി വെള്ളം തുറന്നുവിടുന്നത് പുഞ്ചകൃഷി കര്‍ഷകരെ പ്രയാസത്തിലാക്കുന്നു. മണിയൂര്‍ പഞ്ചായത്തിലുള്ള ചെരണ്ടത്തൂര്‍ ചിറയിലെ വന്‍കിട ജലനിധി പദ്ധതി കിണറില്‍ വെള്ളമത്തെിക്കുന്നതിനായാണ് വെള്ളം തുറന്നുവിടുന്നത്.
ഒരാഴ്ചയായി കനാല്‍ വഴി വെള്ളം അമിതമായി ചിറയില്‍ എത്തുകയാണ്. ഇതോടെ കര്‍ഷകര്‍ ദുരിതത്തിലായിട്ടുണ്ട്. ജലനിധി പദ്ധതിയുടെ കിണറില്‍ വെള്ളം എത്തിക്കാനുള്ള മണിയൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ തന്ത്രമാണിതെന്നാണ് ചിറ സംരക്ഷണ സമിതിയുടെ ആക്ഷേപം. ഈ രീതി തുടര്‍ന്നാല്‍ കര്‍ഷകര്‍ ജലസേചന ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് നീക്കം. ചിറയിലെ വന്‍കിട ജലനിധി പദ്ധതിയെ ആശ്രയിച്ച് 2000ത്തിലേറെ കുടുംബങ്ങളാണുള്ളത്.
സാധാരണഗതിയില്‍ വേനല്‍ക്കാലത്ത് വരളുന്ന ചെരണ്ടത്തൂര്‍ ചിറ കുടിവെള്ള പദ്ധതിക്ക് അനുയോജ്യമല്ലെന്ന വാദവുമായി പദ്ധതി ആരംഭിക്കുന്ന വേളയില്‍ തന്നെ ഒരു വിഭാഗം രംഗത്തത്തെിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ പ്രതിരോധ വേദി പ്രത്യക്ഷ സമര പരിപാടികളും നടത്തിയിരുന്നു. ഇതിനിടെ രാസവളങ്ങളും കീടനാശിനിയും ഉപയോഗിക്കുന്ന ചിറയെ കുടിവെള്ള പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികളും നടന്നു. ദീര്‍ഘവീക്ഷണമില്ലാതെ തുടങ്ങിയ പദ്ധതി നെല്‍കര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും ഒരേപോലെ വിനയായിരിക്കുകയാണിപ്പോള്‍. ഇതിനുപുറമെ, തൊട്ടടുത്ത വെട്ടില്‍പീടികയില്‍ നിര്‍മിച്ച കുളവും ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്ന ചെരണ്ടത്തൂര്‍ ചിറയിലെ വെള്ളം ശുദ്ധീകരിക്കാന്‍ നിര്‍ദിഷ്ട ശുചീകരണശാലക്ക് കഴിയില്ലെന്നും പരാതിയുണ്ട്.
കുറച്ചുകാലത്തെ മരവിപ്പിനുശേഷം ചെരണ്ടത്തൂര്‍ ചിറയിലിപ്പോള്‍ നെല്‍കൃഷി സജീവമാവുകയാണ്. ചെറിയ സംഘങ്ങള്‍ രൂപീകരിച്ചാണ് ഇവിടെ കൃഷി നടത്തുന്നത്. നല്ല രീതിയില്‍ വിളവെടുപ്പ് നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."