ഹൂതി ചാവേര്‍ ആക്രമണത്തിനിരയായ സഊദി യുദ്ധകപ്പലിന് ജിദ്ദയില്‍ ഗംഭീര വരവേല്‍പ്പ്
റിയാദ്: യമനിലെ ഹൂതികളുടെ ചാവേര്‍ ആക്രമണത്തിനിരയായി കേടുപറ്റിയ സഊദി അറേബ്യയുടെ 'അല്‍ മദീന' യുദ്ധക്കപ്പല്‍ തിരിച്ചെത്തി. ഒരാഴ്ചക്ക് ശേഷമാണ് കപ്പല്‍ ജിദ്ദ കിങ് ഫസല്‍ നാവികാസ്ഥാനത്ത് നങ്കൂരമിട്ടത്. ആക്രമത്തില്‍ രണ്ട് സഊദി നാവിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. തിരിച്ചെത്തിയ കപ്പലിനെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും രാജ്യത്തെ പൗരപ്രമുഖരുമടക്കം വന്‍പട തന്നെ തുറമുഖത്തെത്തി.
യമനില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന അറബ് സഖ്യസേനയുടെ ഏറ്റവും കരുത്തുറ്റ സൈനിക ശക്തിയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച ആക്രമണത്തിനിരയായ അല്‍ മദീന യുദ്ധകപ്പല്‍. യമന്റെ പടിഞ്ഞാറന്‍ തീരത്ത് ചെങ്കടലില്‍ ഹുദൈദ തുറമുഖത്ത് പട്രോളിങ്ങില്‍ ഏര്‍പ്പെട്ടിരുന്ന
കപ്പലിനു നേരെ ആയുധങ്ങളുമായി ബോട്ടിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. രണ്ട് ബോട്ടുകളെ സൈന്യം തകര്‍ത്തെങ്കിലും മൂന്നാമത്തെ ബോട്ട് കപ്പലില്‍ വന്നിടിച്ച് പൊട്ടിതെറിച്ചു.
ആക്രമണത്തില്‍ രണ്ട് നാവികസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കപ്പലിന് തീപിടിക്കുകയും ഒരു ഭാഗം നശിക്കുകയും ചെയ്തിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്ത് കപ്പല്‍ ആക്രമിച്ചുവെന്നായിരുന്നു ഹൂത്തികള്‍ പറഞ്ഞിരുന്നത്. ആറുമാസത്തിനിടെ രണ്ടാം തവണയാണ് ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ യമന്‍ തീരത്തു സഖ്യസേനയുടെ കപ്പലുകള്‍ ആക്രമിക്കുന്നത്.
കപ്പല്‍ ആക്രമണത്തെ തുടര്‍ന്ന് സഹായത്തിനായി അമേരിക്കയുടെ യുദ്ധ കപ്പല്‍ വ്യൂഹവും ഇപ്പോള്‍ ഈ മേഖലയില്‍ നിരീക്ഷണത്തില്‍ ര്പ്പെട്ടിട്ടുണ്ട്. ഇറാനാണ് എല്ലാത്തിനും പിന്നിലെന്നാണ് സഊദിയുടെയും അമേരിക്കയുടെയും ആരോപണം. ഇതിനെ ശരിവെക്കുന്ന നിരവധി തെളിവുകളും ഇതിനകം പുറത്തു വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."