HOME
DETAILS
MAL
ഇ. അഹമ്മദിന്റെ മരണം: പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തി
backup
February 06 2017 | 05:02 AM
ന്യൂഡല്‍ഹി: ഇ.അഹമ്മദിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ വായമൂടിക്കെട്ടിയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
അതേസമയം, വിഷയത്തില്‍ പ്രതിപക്ഷ പാര്‍ടികളുടെ ബഹളത്തെ തുടര്‍ന്ന് 12 മണിവരെ സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. അഹമ്മദിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ സപീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."