HOME
DETAILS

അപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് രണ്ടേകാല്‍ ലക്ഷം റിയാല്‍ നഷ്ട്ട പരിഹാരം

  
backup
February 06 2017 | 11:02 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3

റിയാദ്: സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് വന്‍ തുക നഷ്ട പരിഹാരം. ദുര്‍മയില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം തിരൂര്‍ കന്മനം സ്വദേശിയായ മുഹമ്മദ് റാഷിദിന്റെ (29) കുടുംബത്തിനാണ് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും നഷ്ട പരിഹാരമായി (227000 റിയാല്‍ ) 40 ലക്ഷത്തോളം രൂപ ലഭിച്ചത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നു 127000 റിയാലും അലയന്‍സ് ഇന്‍ഷ്യൂറന്‍സ് കമ്പനിയില്‍ നിന്നും ഒരു ലക്ഷം റിയാലുമാണ് ലഭിച്ചത്.

2015 ജൂലായിലാണ് കേസിനാസ്പദമായ അപകടം നടന്നത്. സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനായി ജോലി ചെയ്തിരുന്ന റാഷിദ് ഓടിച്ചിരുന്ന വാഹനം സിറിയന്‍ പൗരന്‍ ഓടിച്ചിരുന്ന മറ്റൊരു വാഹനമായുണ്ടായ അപകടത്തില്‍ ദുര്‍മയില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണ്ണമായും കത്തിനശിക്കുകയും റാഷിദും സിറിയന്‍ പൗരന്റെ വാഹനത്തിലുണ്ടായിരുന്ന മറ്റു അഞ്ചു പേരും മരിക്കുകയും ചെയ്തിരുന്നു.

മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. രണ്ടര വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന റാഷിദ് നാട്ടിലെത്തി വിവാഹം കഴിഞ്ഞ് ഉടന്‍ തിരിച്ചെത്തി. ഭാര്യയെ ഇവിടേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിനിടെയാണ് അപകടം വന്നെത്തിയത്. കുട്ടികളില്ല. കമ്പനിയില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നേരത്തെ തന്നെ റാഷിദിന്റെ കുടുംബത്തിന് ലഭിച്ചിരുന്നു.

റിയാദ് മലപ്പുറം ജില്ലാ കെ എം സി സി നേതാക്കള്‍ നടത്തിയ നീക്കങ്ങളാണ് ഇന്‍ഷ്യൂറന്‍സ് കമ്പനിയില്‍ നിന്നും ഇത്രയും തുക നഷ്ടപരിഹാരമായി ലഭിക്കാന്‍ കാരണം. നാട്ടില്‍ നിന്നും കുടുംബം ഇവര്‍ക്ക് നിയമ നടപടികള്‍ നടത്തുന്നതിനുള്ള അധികാര പത്രവും കൈമാറിയിരുന്നു. ഇന്ത്യന്‍ എംബസിയുടെ ഭാഗത്തു നിന്നും പരിപൂര്‍ണ്ണ സഹായവും കേസ് നടത്താന്‍ കൂടുതല്‍ സഹായകരമായി. ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് നഷ്ട പരിഹാരം ലഭിക്കുമെന്നതിന്റെ തെളിവാണ് ഈ വിധിയെന്ന് ഇവര്‍ ഓര്‍മ്മപ്പെടുത്തി. രണ്ടു കമ്പനികളുടെയും പേരിലുള്ള തുക ഡ്രാഫ്റ്റ് ആയാണ് ലഭിച്ചതെന്നും ഉടന്‍ തന്നെ കുടുംബത്തിന് എത്തിച്ചു നല്‍കുമെന്നും ഇവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago