വഖ്ഫ് ബോര്‍ഡ് തെരഞ്ഞെടുപ്പ് മാര്‍ച്ച് 30ന്
കൊച്ചി: സംസ്ഥാന വഖ്ഫ് ബോര്‍ഡ് അംഗങ്ങളുടെ ഒഴിവിലേക്ക് കേരള നിയമസഭയിലെ മുസ്‌ലിം സമുദായാംഗങ്ങളായ രണ്ട് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് മാര്‍ച്ച് 30ന് നടക്കും. ആനുപാതിക പ്രാതിനിധ്യ പ്രകാരം ഒറ്റകൈമാറ്റ വോട്ടു സമ്പ്രദായത്തിലണ് തെരഞ്ഞെടുപ്പ്. വരണാധികാരിയായ എറണാകുളം ജില്ലാ കലക്ടര്‍ ഈ മാസം പത്തിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രികകള്‍ ഫെബ്രുവരി 16ന് വൈകിട്ട് അഞ്ചു വരെ സമര്‍പ്പിക്കാം. 17ന് രാവിലെ 11 മണിക്കാണ് സൂക്ഷ്മ പരിശോധന. യോഗ്യരായ സ്ഥാനാര്‍ഥികളുടെ പട്ടിക 17ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് പ്രസിദ്ധീകരിക്കും. പിന്‍വലിക്കാനുള്ള അവസാന തിയതി 22ന് ഉച്ചയ്ക്ക് മൂന്നു മണി വരെ. മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക അന്ന് നാലു മണിക്ക് പ്രസിദ്ധീകരിക്കും.
മാര്‍ച്ച് ഒന്നിന് ബാലറ്റുപേപ്പറുകള്‍ അയക്കും. മാര്‍ച്ച് 30ന് വൈകിട്ട് അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്. സാധുവായ ബാലറ്റുകളുടെ തരംതിരിക്കലും വോട്ടെണ്ണലും 31ന് രാവിലെ 11 മണിക്ക് നടക്കും. എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് വോട്ടെണ്ണല്‍. നാമനിര്‍ദേശ പത്രികകള്‍ ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള പ്രവര്‍ത്തിദിവസങ്ങളില്‍ എറണാകുളം കലക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്നും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."