കോഴിക്കോട്ട് പി.ഐ.ബി ഓഫിസ് ഉടന്‍ യാഥാര്‍ഥ്യമാക്കണം: കെ.യു.ഡബ്ല്യു.ജെ
കോഴിക്കോട്: വര്‍ഷങ്ങള്‍ക്കു മുന്‍പു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫിസ് കോഴിക്കോട്ട് ആരംഭിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കോഴിക്കോട്ട് അനുവദിച്ച പി.ഐ.ബി കേന്ദ്രം ഉദ്യോഗസ്ഥരുടെ താല്‍പ്പര്യമില്ലായ്മ മൂലം അട്ടിമറിക്കപ്പെടുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.
പ്രസിഡന്റ് കമാല്‍ വരദൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി എന്‍. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പി. വിപുല്‍നാഥ് വരവു ചെലവു കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇ.പി മുഹമ്മദ്, റഫീഖ് റമദാന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. സുനില്‍കുമാര്‍, എ.ടി മണ്‍സൂര്‍, എം.വി ഫിറോസ്, സി.വി ഗോപാലകൃഷ്ണന്, സി.പി.എം സഈദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ എം.പി രാധാകൃഷ്ണന്, പി.പി അനില്‍കുമാര്‍, കെ.എം സന്തോഷ്, അഭിലാഷ് മോഹന്‍ദാസ്, കെ.പി രമേഷ്, എ. ജയേഷ്കുമാര്‍, പൂജാ നായര്‍, പി.വി രാജു ചര്‍ച്ചയില്‍ പങ്കെടുത്തു. ജോ. സെക്രട്ടറിമാരായ കെ.സി റിയാസ് സ്വാഗതവും സോഫിയാ ബിന്ദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."