HOME
DETAILS

ഇന്ത്യന്‍ മിലിട്ടറി കോളജ് പ്രവേശനം; മാര്‍ച്ച് 31വരെ അപേക്ഷിക്കാം

  
backup
February 06, 2017 | 7:48 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളജില്‍ 2018 ജനുവരിയിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. 2017 ജൂണ്‍ ഒന്ന്, രണ്ട് തിയതികളില്‍ പൂജപ്പുരയിലെ പരീക്ഷാ കമ്മിഷണറുടെ ഓഫിസില്‍ പ്രവേശന പരീക്ഷ നടക്കും. 2018 ജനുവരി ഒന്നിന് ഏഴാംക്ലാസില്‍ പഠിക്കുകയോ ഏഴാംക്ലാസ് വിജയിക്കുകയോ ചെയ്യുന്ന ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.

2005 ജനുവരി രണ്ടിന് മുന്‍പോ 2007 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും വിവരങ്ങളും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനു രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കണം. ജനറല്‍ വിഭാഗത്തിലെ അപേക്ഷകര്‍ 550 രൂപയ്ക്കും എസ്.സി, എസ്.ടി വിഭാഗത്തിലെ അപേക്ഷകര്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 505 രൂപയ്ക്കും ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01578) എന്ന വിലാസത്തില്‍ മാറാവുന്ന തരത്തിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് അടക്കം ചെയ്ത അപേക്ഷ ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍248003 എന്ന വിലാസത്തില്‍ അയയ്ക്കണം.

കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകര്‍ നിര്‍ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് മാര്‍ച്ച് 31നു മുന്‍പ് ലഭിക്കുന്ന തരത്തില്‍ സെക്രട്ടറി, പരീക്ഷാ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം12 എന്ന വിലാസത്തില്‍ അയക്കണം. ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ നിന്നു ലഭിച്ച നിര്‍ദിഷ്ട അപേക്ഷാഫോം രണ്ടു പകര്‍പ്പ് (പഠിക്കുന്ന സ്‌കൂളിലെ മേലധികാരി സാക്ഷ്യപ്പെടുത്തണം), മൂന്ന് പാസ്‌പോര്‍ട്ട് ഫോട്ടോകള്‍, ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സ്ഥിരമായ വാസസ്ഥലം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കുട്ടിയുടെ ഫോട്ടോ പതിപ്പിച്ച് ജനനതിയതി രേഖപ്പെടുത്തിയ കത്ത് (പഠിക്കുന്ന സ്‌കൂളിലെ മേലധികാരി സാക്ഷ്യപ്പെടുത്തണം), പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  5 hours ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  6 hours ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  6 hours ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  7 hours ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  7 hours ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  7 hours ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  8 hours ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  8 hours ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  8 hours ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  8 hours ago