HOME
DETAILS

ഇംഗ്ലണ്ടിനെതിരായ അണ്ടര്‍ 19 ഏകദിന പരമ്പര ഇന്ത്യക്ക്

  
backup
February 06, 2017 | 7:54 PM

%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0-3

മുംബൈ: സീനിയര്‍ താരങ്ങള്‍ക്കു പിന്നാലെ ഇന്ത്യയുടെ യുവ താരങ്ങളും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അണ്ടര്‍ 19 ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ നേടിയ 230 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെയാണു അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 37.4 ഓവറില്‍ വെറും 152 റണ്‍സില്‍ അവസാനിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി ഷബ്മാന്‍ ഗില്ലും പ്രിഥ്വി ഷായും ഉജ്ജ്വല സെഞ്ച്വറികളുമായി കളം നിറഞ്ഞു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണു ഗില്‍ ശതകം നേടുന്നത്. ഗില്‍ 120 പന്തില്‍ 23 ഫോറും ഒരു സിക്‌സും പറത്തി 160 റണ്‍സെടുത്തപ്പോള്‍ പ്രഥ്വി 89 പന്തില്‍ 12 ഫോറും രണ്ടു സിക്‌സും അടിച്ച് 105 റണ്‍സിലെത്തി. രണ്ടാം വിക്കറ്റില്‍ ഗില്ലും ഷായും 231 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണു ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും പുറത്തായ ശേഷം സ്‌കോറിങിന്റെ വേഗവും കുറഞ്ഞു. ക്ഷണത്തില്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യയുടെ സ്‌കോര്‍ 400 കടന്നില്ല. സഹ ഓപണറും നായകനുമായ ഹിമാന്‍ഷു റാണ 33 റണ്‍സെടുത്തു.

വിജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് കേവലം 37.4 ഓവറില്‍ 152 റണ്‍സില്‍ കൂടാരം കയറി. ഇംഗ്ലണ്ടിന്റെ ആദ്യ നാലു ബാറ്റ്‌സ്മാന്‍മാര്‍ ഒറ്റയക്കത്തില്‍ പുറത്തായി. 41 റണ്‍സെടുക്കുമ്പോഴേക്കും അവര്‍ക്ക് നാലു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. മധ്യനിരയില്‍ ഒല്ലി പോപ് (59) വില്‍ ജാക്‌സ് (44) എന്നിവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. ഇരുവരുടേയും ചെറുത്തു നില്‍പ്പാണു ഇംഗ്ലണ്ട് സ്‌കോര്‍ 150 കടത്തിയത്. 17 റണ്‍സെടുത്ത മാക്‌സ് ഹോള്‍ഡനാണു രണ്ടക്കം കടന്ന മറ്റൊരു താരം.

നാലു വിക്കറ്റ് വീഴ്ത്തി കമലേഷ് നഗര്‍കോടി മൂന്നു വിക്കറ്റെടുത്ത വിവേകാനന്ദ് തിവാരി രണ്ടു വിക്കറ്റെടുത്ത ശിവം മാവി എന്നിവര്‍ ഇന്ത്യക്കായി മികച്ച ബൗളിങ് പുറത്തെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 വയസ്സുകാരിയുടെ മരണം: പടിക്കെട്ടിൽ നിന്ന് വീണതെന്ന് കള്ളക്കഥ; പിതാവിനെ കുടുക്കിയത് ഏഴ് വയസ്സുകാരന്റെ മൊഴി

crime
  •  4 days ago
No Image

മോദിയുടെ 'ഡബ്ബ എഞ്ചിന്‍' സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഓടില്ല; ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിന്‍ 

National
  •  4 days ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് അറസ്റ്റിൽ; സംഭവം പാലക്കാട്

Kerala
  •  4 days ago
No Image

In Depth Story | ഓരോ അഞ്ച് മിനുട്ടിലും അതിവേഗ ട്രെയിൻ; തിരുവനന്തപുരം - കണ്ണൂർ യാത്രയ്ക്ക് 3.15 മണിക്കൂർ, 22 സ്റ്റോപ്പുകളിൽ 'അസാധ്യ' ഇടങ്ങളും, പ്രത്യേകതകൾ ഏറെ

Kerala
  •  4 days ago
No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേർ കണ്ണൂരിൽ പിടിയിൽ

crime
  •  4 days ago
No Image

മെറ്റയുടെ മിന്നൽ മുന്നറിയിപ്പ്; 22-കാരന്റെ ആത്മഹത്യാ ശ്രമം വിഫലമാക്കി പൊലിസ്

National
  •  4 days ago
No Image

ഇന്ത്യ-പാക് പോരാട്ടമില്ലെങ്കിൽ ലോകകപ്പില്ല; ഐസിസിയെ മുട്ടുകുത്തിക്കാൻ മുൻ പാക് താരത്തിന്റെ ആഹ്വാനം

Cricket
  •  4 days ago
No Image

ദീപക് മരണത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി; തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പെൺകുട്ടി

Kerala
  •  4 days ago
No Image

അവൻ ഗെയ്‌ലിന്റെയും മാക്സ്‌വെല്ലിന്റെയും മുകളിലെത്തും: ഹർഭജൻ

Cricket
  •  4 days ago
No Image

12-കാരന്റെ ഫോൺ കോൾ നിർണ്ണായകമായി; അമേരിക്കയിൽ കുടുംബത്തെ കൊന്നൊടുക്കിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

crime
  •  4 days ago