HOME
DETAILS
MAL
ഫെയ്‌സ്ബുക്ക് ഫേക്ക് ന്യൂസിന് തടയിടാന്‍ സംവിധാനമൊരുക്കുന്നു
backup
February 06, 2017 | 9:23 PM
ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന ഫ്രാന്‍സിലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനു മുന്നോടിയായിട്ടാണ് ഫെയ്‌സ്ബുക്ക് ഇത്തരത്തിലൊരു സംവിധാനമൊരുക്കുന്നത്. ഫ്രാന്‍സിലെ പ്രമുഖ മാധ്യമങ്ങളായ എ.എഫ്.പി, ബി.എം.എഫ്.ടി.വി, എല്‍. എക്‌സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളുമായി ചേര്‍ന്നാണ് ഫെയ്‌സ്ബുക്ക് ഈ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്ക് ഏറ്റവുംകൂടുതല്‍ പഴി കേട്ടതും വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാനാവാഞ്ഞതിലാണ്.
പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് വ്യാജവാര്‍ത്തകള്‍ എളുപ്പത്തില്‍ കണ്ടെത്താനും ഫെയ്‌സ്ബുക്കിനെ അറിയിക്കാനും കഴിയും.
കഴിഞ്ഞ മാസം ജര്‍മനിയിലും ഫെയ്‌സ്ബുക്ക് ഈ സംവിധാനം പരീക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."