
വക്കീലിനെ തോല്‍പ്പിച്ച മോയ്ല്യാര്
അബൂദബി ശരീഅത്ത് കോടതിയില്‍ ഒരു കൊലക്കേസിന്റെ വാദം നടക്കുകയാണ്. അബൂദബിയിലെ ഒരു പള്ളി തൂത്തുവൃത്തിയാക്കുന്ന ജോലിചെയ്ത മലയാളിയായ മധ്യവയസ്കനെ മകളുടെ ഭര്‍ത്താവ് കുത്തിക്കൊന്നുവെന്നതാണ് കേസ്. സാമ്പത്തികമായി പാപ്പരാണെന്നറിയിച്ച പ്രതിക്കുവേണ്ടി അബൂദബി ഭരണകൂടം മുപ്പതിനായിരം ദിര്‍ഹം ഫീസു നല്കി പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിച്ചു.
[caption id="attachment_475539" align="alignleft" width="418"]

കൊല്ലപ്പെട്ടയാളുടെ കുടുംബവും അതീവ ദരിദ്രാവസ്ഥയിലാണ്. കുടുംബത്തിന്റെ ആകെയുള്ള വരുമാനസ്രോതസ് കൊല്ലപ്പെട്ടയാളായിരുന്നു. നാട്ടില്‍ വയറിങ് പണിക്കു പോയിരുന്ന മരുമകന് ഗള്‍ഫിള്‍ എന്തെങ്കിലും ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നു കരുതി വിസിറ്റിങ് വിസയില്‍ കൊണ്ടുവന്നതായിരുന്നു അമ്മോശന്‍. പക്ഷേ, വിചാരിച്ച സമയത്ത് ജോലി തരപ്പെടുത്തിക്കൊടുക്കാന്‍ ആ പാവത്തിനു കഴിഞ്ഞില്ല.
പണിയില്ലാതെ കുറച്ചുനാള്‍ നടക്കേണ്ടിവന്ന മരുമകനെ പിരികയറ്റാന്‍ ആരൊക്കെയോ ശ്രമിച്ചു. അത് അയാളില്‍ ഭാര്യാപിതാവിനോടുള്ള പക വളര്‍ത്തി. തന്നെ കഷ്ടപ്പെടുത്താന്‍ കൊണ്ടുവന്നതാണെന്ന് അയാള്‍ വിശ്വസിച്ചു. ഒരു ദിവസം ഭാര്യാപിതാവ് പ്രാര്‍ഥിക്കാനായി ശരീരശുദ്ധി വരുത്തുന്നതിനിടയില്‍ പിറകിലൂടെ ചെന്നു തലങ്ങും വിലങ്ങും കുത്തി. കുത്തുകൊണ്ടയാള്‍ അവിടെത്തന്നെ മരിച്ചുവീണു.
ക്രൂരമായ കൊലപാതകം ചെയ്ത പ്രതിക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നായി മരിച്ചയാളുടെ ബന്ധുക്കള്‍. എന്നാല്‍, നാട്ടില്‍ക്കഴിയുന്ന അവര്‍ക്ക് അബൂദബിയിലെത്തി കേസുനടത്താന്‍ കഴിയില്ല. അതിനുള്ള സാമ്പത്തികസ്ഥിതിയുമില്ല. അപ്പോള്‍ അവര്‍ തങ്ങളുടെ അടുത്ത ബന്ധുവും അബൂദബിയിലെ പള്ളിയില്‍ ഇമാമുമായ ഹംസ മുസ്ലിയാരോട് ഒരഭ്യര്‍ഥന നടത്തി: ''മൂത്താപ്പ എങ്ങനെയെങ്കിലും ഈ കേസ് നടത്തിത്തരണം. ഞങ്ങടെ ബാപ്പാനെ കൊന്നോന് ശിക്ഷിക്കപ്പെടണം.''
ഗള്‍ഫില്‍ ജോലിചെയ്യാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ആയിടെയായി ഹംസ മുസ്ലിയാര് സാമ്പത്തികമായി നല്ല ഞെരുക്കത്തിലാണ്. കുടുംബവകയായുള്ള പല ബാധ്യതകളും തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ്. കേസിന്റെ ഭാരിച്ച ചെലവു താങ്ങാനാവില്ല. എങ്കിലും അദ്ദേഹം ആ കുടുംബത്തെ കൈവെടിഞ്ഞില്ല. കേസ് നടത്താനുള്ള ചുമതല ഏറ്റെടുത്തു. അതിനുള്ള പേപ്പറുകളില്‍ ഒപ്പിടുവിച്ചു വാങ്ങി ഗള്‍ഫിലേയ്ക്കു തിരിച്ചുപോയി.
അവിടെയെത്തി അദ്ദേഹം ആദ്യം ചെയ്തത് ബന്ധപ്പെട്ട അധികാരികള്‍ക്കു മുന്നില്‍ ഒരു അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. 'ദയവായി ഈ കേസ് ശരീഅത്ത് കോടതിയുടെ പരിഗണനയ്ക്കു വിടണം. കാരണം, എനിക്ക് വക്കീലിനെ വയ്ക്കാന്‍ പണമില്ല. സ്വയം വാദിക്കുകയാണ്. സാധാരണ നീതിപീഠത്തിന്റെ നിയമവും വകുപ്പും അവിടെ ഉപയോഗിക്കുന്ന ഭാഷയും അറിയില്ല. ശരീഅത്ത് കോടതിയിലാണെങ്കില്‍ എനിക്ക് അറിയാവുന്ന മതനിയമങ്ങള്‍ വച്ചു വാദിക്കാനാകും.'
ആ അപേക്ഷ അംഗീകരിക്കപ്പെട്ടു. പക്ഷേ, ഹംസ മുസ്ലിയാരുടെ അഭ്യര്‍ഥന കേട്ടവര്‍ക്കെല്ലാം സഹതാപം നിറഞ്ഞ കൗതുകമായിരുന്നു. 'ഈ മൊയ്ല്യാര്ക്കെന്താ ഭ്രാന്തുണ്ടോ. പ്രഗത്ഭനായ വക്കീലിനോടാണോ ഇദ്ദേഹം ഏറ്റുമുട്ടാന്‍ പോകുന്നത് ' എന്നായിരുന്നു അവരുടെ ചിന്ത. തനിക്കെതിരേ വാദിക്കുന്നതു നിയമത്തിന്റെ നൂലാമാലകളൊന്നും അറിയാത്ത വെറുമൊരു മൗലവിയാണെന്നറിഞ്ഞപ്പോള് വാദത്തിനു മുന്‍പേ കേസ് ജയിച്ചുകഴിഞ്ഞുവെന്ന അഹങ്കാരത്തിലായിരുന്നു വക്കീല്‍.
കൊന്നതു പ്രതിയല്ല എന്നു പ്രതിഭാഗം വക്കീല്‍ വാദിച്ചില്ല. കൊല നടത്തിയതു മാനസിക സമനില തെറ്റിയ അവസ്ഥയിലാണെന്നായിരുന്നു വാദം. പ്രതിയുടെ മാനസികാവസ്ഥ പരിശോധിച്ചാല്‍ അദ്ദേഹം മാനസികരോഗിയാണെന്നു തെളിയുമെന്നും അഭിഭാഷകന് വാദിച്ചു. ആ വാദം കണക്കിലെടുത്തു പ്രതിയെ ഒരു മാസത്തേയ്ക്കു മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്കു കോടതി നിരീക്ഷണത്തിനായി അയച്ചു.
ഒരു മാസത്തിനുശേഷം ഈ കേസ് വീണ്ടും കോടതി പരിഗണിച്ചു. മാനസികാരോഗ്യകേന്ദ്രത്തിലെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതി ശരിയായ മാനസികാവസ്ഥയിലാണെന്നു പറയാനാവില്ലെന്നും അതുകൊണ്ടു മാനസികസമനില തെറ്റിയ സമയത്ത് പ്രതി ചെയ്ത തെറ്റിന്റെ പേരില്‍ ശിക്ഷിക്കരുതെന്നും അഭിഭാഷകന് വാദിച്ചു.
ആ വാദം ശക്തമായിരുന്നു. അതുകൊണ്ടുതന്നെ പ്രതി ശിക്ഷയില്‍നിന്നു രക്ഷപ്പെടുമെന്ന് എല്ലാവരും കരുതി. ഇത്രയും ശക്തമായ വാദത്തെ എതിര്‍ക്കാന്‍ ഹംസ മുസ്ലിയാര്‍ക്ക് എങ്ങനെ കഴിയും.
''നിങ്ങള്‍ക്കെന്താണു പറയാനുള്ളത് '' കോടതി ഹംസ മുസ്ലിയാരോടു ചോദിച്ചു.
ക്രൂരമായ കൊലപാതകം ചെയ്ത പ്രതിക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നായി മരിച്ചയാളുടെ ബന്ധുക്കള്‍. എന്നാല്‍, നാട്ടില്‍ക്കഴിയുന്ന അവര്‍ക്ക് അബൂദബിയിലെത്തി കേസുനടത്താന്‍ കഴിയില്ല. അതിനുള്ള സാമ്പത്തികസ്ഥിതിയുമില്ല. അപ്പോള്‍ അവര്‍ തങ്ങളുടെ അടുത്ത ബന്ധുവും അബൂദബിയിലെ പള്ളിയില്‍ ഇമാമുമായ ഹംസ മുസ്ലിയാരോട് ഒരഭ്യര്‍ഥന നടത്തി: ''മൂത്താപ്പ എങ്ങനെയെങ്കിലും ഈ കേസ് നടത്തിത്തരണം. ഞങ്ങടെ ബാപ്പാനെ കൊന്നോന് ശിക്ഷിക്കപ്പെടണം.''
അദ്ദേഹം ഉടനെ ഒരു ഹദീസ് ഉദ്ധരിച്ചു.
അതിന്റെ അര്‍ഥം ഇങ്ങനെയാണ്. ഒരു മോഷ്ടാവും മോഷ്ടാവാകണമെന്ന താല്‍പര്യത്താലല്ല മോഷ്ടിക്കുന്നത്. വ്യഭിചരിക്കുന്ന ആരും ആ ലക്ഷ്യത്തോടെയല്ല അതു ചെയ്യുന്നത്. ഒരു കൊലയാളിയും കൊല്ലാനുള്ള താല്‍പര്യത്താലല്ല കൊല നടത്തുന്നത്. അപ്പോഴത്തെ മാനസികാവസ്ഥയാണ് അവരെക്കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത്.
ശരീഅത്ത് കോടതി മുന്‍പാകെ ഈ ഹദീസ് ഉദ്ധരിച്ചശേഷം അദ്ദേഹം വിനയത്തോടെ ചോദിച്ചു, ''തിരുനബി പറഞ്ഞതിനര്‍ഥം ആ പാപം ചെയ്യുന്നവരെല്ലാവരും മാനസികരോഗികളാണെന്നാണോ, അല്ലല്ലോ. ഒരു വേളയിലുണ്ടാകുന്ന മാനസികാവസ്ഥയിലെ മാറ്റം ഭ്രാന്തല്ല. അതിനാല്‍ ഇദ്ദേഹത്തിനു ഭ്രാന്തില്ല.''
അതുകേട്ട് ശരീഅത്ത് കോടതിയിലെ ന്യായാധിപന്മാര് കൗതുകത്തോടെ ഹംസ മുസ്ലിയാരെ നോക്കി. ''നിങ്ങള്‍ പറഞ്ഞതു നൂറു ശതമാനം ശരിയാണ്. പ്രതിക്കു ഭ്രാന്തുണ്ട് എന്നു പറയാനാവില്ല. അതിനാല്‍ അയാള്‍ ശിക്ഷാര്‍ഹനാണ്.''
അതുവരെ താന്‍ ജയിച്ചുകഴിഞ്ഞുവെന്ന ശുഭാപ്തിവിശ്വാസത്തോടെ കോടതിയില്‍ നട്ടെല്ലുയര്‍ത്തി നില്‍ക്കുകയായിരുന്ന പ്രതിഭാഗം അഭിഭാഷകന്റെ തല താണുപോയി. കോടതി പിരിഞ്ഞശേഷം അദ്ദേഹം ഹംസ മുസ്ലിയാരുടെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു, ''താങ്കളെ സമ്മതിച്ചിരിക്കുന്നു. അതിഗംഭീരമായ വാദമായിരുന്നു.''
ആ അനുഭവം തന്റെ മികവായല്ല ഹംസ മുസ്ലിയാര് വിശദീകരിക്കുക, ''എല്ലാം പടച്ചോന്റെ കൃപ'' എന്നാവും പ്രതികരണം.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ അക്കരെപ്പച്ച തേടി കപ്പല്‍ കയറിയ തിരുന്നാവായ കോന്നല്ലൂര്‍ സ്വദേശി കടശ്ശേരി വളപ്പില്‍ ഹംസ മുസ്ലിയാര് 43 വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം ആ നാടു വിട്ട് കേരളത്തിലേയ്ക്ക് അടുത്ത ദിവസം വിമാനം കയറുകയാണ്. ഇത്രയും കാലം അബൂദബിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന ആ മതപണ്ഡിതന് താന്‍ ഏറെ സ്നേഹിക്കുന്ന നാടു വിടുമ്പോള്‍ ഓര്‍ക്കാന്‍ ഒട്ടേറെക്കാര്യങ്ങളുണ്ട്, കുവൈത്തില്‍നിന്നുള്ള മാന്യന്മാരായ രണ്ട് അതിഥികളെ കേരളത്തിലേയ്ക്കു കൊണ്ടുവന്നതിന്റെ പേരില്‍ ആയുധം കടത്തിയെന്ന ചീത്തപ്പേരുള്പ്പെടെ പലതും.
ചാവക്കാട് വട്ടേക്കാട് ഹിദായത്തുല്‍ മദ്റസയില്‍ സദര്‍ മുഅല്ലിമായിരിക്കെയാണ് ഹംസ മുസ്ലിയാര് ഗള്‍ഫ് നാട്ടിലേയ്ക്കു കപ്പല്‍ കയറുന്നത്. വട്ടേക്കാട് മദ്റസയില്‍ അക്കാലത്ത് മതാധ്യാപകര്‍ക്കു മറ്റെല്ലായിടത്തും കിട്ടുന്നതിന്റെ ഇരട്ടി ശമ്പളം കിട്ടുമായിരുന്നു. അതോടൊപ്പം നല്ല ആദരവും പരിഗണയും ലഭിച്ചിരുന്നു. അക്കാലത്ത് എഴുപത്തൊന്നേ മുക്കാല്‍ രൂപ ശമ്പളമുണ്ടായിരുന്നു ഹംസ മുസ്ലിയാര്‍ക്ക്. സംഘടനാപ്രവര്‍ത്തനത്തിലും സജീവം. പക്ഷേ, വീട്ടിലെ സ്ഥിതി കുറേയേറെ കഷ്ടമായിരുന്നു. അങ്ങനെയാണ് മണലാരണ്യമെന്ന സ്വപ്നം മനസിലുദിക്കുന്നത്.
അബൂദബിയിലേക്ക് കപ്പല്‍യാത്ര
അന്ന് കേരളത്തില്‍നിന്ന് ഗള്‍ഫിലേയ്ക്കു വിമാനമില്ല. കപ്പലില്‍ 318 രൂപ ടിക്കറ്റിലാണു യാത്ര. 1974 ഓഗസ്റ്റില്‍ അബൂദബിയിലെത്തി. ഏതാണ്ട് ഒന്നരവര്‍ഷക്കാലം ഒരു മലയാളിയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു. മറ്റു പണിക്കാര്‍ക്കെല്ലാം ശരാശരി 900 രൂപ ശമ്പളം നല്കിയപ്പോള് അതിന്റെ മൂന്നിലൊന്നാണ് ഹംസ മുസ്ലിയാര്‍ക്കു നല്‍കിയത്. ആ തുകകൊണ്ടു വീട്ടിലെ പ്രാരാബ്ധം പരിഹരിക്കാന്‍ കഴിയുമായിരുന്നില്ല. ഇതു മനസില്‍ വേദനയായി കിടന്നു. ആദ്യ തവണ നാട്ടില്‍ പോയി വന്നപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലി ഉപേക്ഷിക്കണമെന്നു തീരുമാനിച്ചു.
സൂപ്പര്മാര്ക്കറ്റിനടുത്ത പള്ളിയിലെ ഇമാമുമായും മറ്റുള്ളവരുമായും നല്ല ബന്ധത്തിലായിരുന്നു. ഒരിക്കല്‍ തന്റെ പ്രശ്നം അറബിയായ ഇമാമിനോടു പറഞ്ഞു. അദ്ദേഹം ഹംസ മുസ്ലിയാരെയും കൂട്ടി നേരെ മതകാര്യാലയമായ ഔഖാഫിലേയ്ക്കു പോയി. ''ഇയാളെ എനിക്കു പള്ളിയില്‍ ബാങ്കുവിളിക്കാനായി വേണം.'' എന്നു പറഞ്ഞു.
മുഅല്ലിമുകള്‍ക്കുള്ള സമസ്തയുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നതിനാല്‍ നിയമനം ലഭിച്ചു. പില്ക്കാലത്ത് പതിനെട്ടോളം പരീക്ഷകളില്‍ വിജയിച്ച് ഇമാമായി. അബൂദബിയുടെ ജീവിതത്തിന്റെ ഭാഗമായി മാറി. സാമ്പത്തികമായും മറ്റും മോശമല്ലാത്ത നിലയിലെത്തി. മക്കളെ നല്ല നിലയിലെത്തിച്ചു.
'ഭീകരനായ' കഥ
ഇതിനിടയിലാണ് ഹംസ മുസ്ലിയാര് ഓര്‍ക്കാപ്പുറത്ത് വിവാദനായകനാകുന്നത്. അതിനു സമസ്തയില്‍നിന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും മറ്റും പുറത്തുപോകുന്നതുമായി ബന്ധമുണ്ട്. അക്കാലത്ത് കാരന്തൂര്‍ മര്‍ക്കസ് മാത്രമായിരുന്നു സമസ്തയുടെ കീഴിലെ പ്രധാനസ്ഥാപനം. അതു കാന്തപുരത്തിന്റെ കൈകളിലെത്തിയപ്പോള്‍ പകരം തങ്ങള്‍ക്കും വേണം ഒരു മര്‍ക്കസ് എന്ന് സമസ്തയുമായി ബന്ധപ്പെട്ട യു.എ.ഇയിലെ പല സമുദായനേതാക്കള്‍ക്കും തോന്നി. അങ്ങനെയൊരിക്കല്‍ അബൂദബിയിലെ പഴയ ജവാസാത്ത് റോഡിലെ ലത്തീഫ് ഹോട്ടലില്‍വച്ച് കെ.ടി മാനു മുസ്ലിയാരുടെ നേതൃത്വത്തില്‍ മര്‍ക്കസ് യോഗം നടന്നു.
പിന്നീട്, അതു പ്രാവര്‍ത്തികമാക്കാനുള്ള ഓട്ടമായിരുന്നു. വളാഞ്ചേരിയില്‍ 34 ഏക്കര്‍ സ്ഥലത്ത് മര്‍ക്കസ് അതിവേഗത്തില്‍ യാഥാര്‍ഥ്യമായി. 1985ല്‍ ഉദ്ഘാടനത്തിനു ക്ഷണിച്ചത് യു.എ.ഇയിലെ മുന്‍മന്ത്രി അലി അല്‍ ഹാശിമിയെ. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം കുവൈത്ത് മുന്‍മന്ത്രി യൂസഫലി രിഫായിയും അന്‍വര്‍ രിഫായിയും വന്നു. ഈ വി.ഐ.പി സംഘത്തെ കേരളത്തിലെത്തിക്കാനുള്ള ചുമതല ഹംസ മുസ്ലിയാര്‍ക്കായിരുന്നു. അബൂദബി സംഘത്തെ സര്‍ക്കാര്‍ അതിഥികളായി പ്രഖ്യാപിച്ചിരുന്നതിനാല്‍ അവരെ സ്വീകരിക്കാന്‍ വന്‍ സന്നാഹങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്.
എന്നാല്‍, സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ സംഗതിയാകെ അട്ടിമറിഞ്ഞു. കുവൈത്തില്നിന്നുള്ളവരുടെ വിസയുടെ കാലാവധി തീര്‍ന്നിരുന്നു. അതിനാല്‍ അവരെ തിരിച്ചയച്ചേ തീരൂ എന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ശഠിച്ചു. കാലുപിടിച്ചു പറഞ്ഞിട്ടും രക്ഷയില്ല. ഹംസ മുസ്ലിയാരോട് അധിക്ഷേപകരമായാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയത്. രിഫായിയുടെ കീഴില്‍ ആയിരത്തോളം മലയാളികള്‍ ജോലിചെയ്യുന്നുണ്ടെന്നും അദ്ദേഹത്തെ അപമാനിച്ചയച്ചാല് അത് ആ മലയാളികള്‍ക്കു തിരിച്ചടിയാകുമെന്നും പറഞ്ഞിട്ടും രക്ഷയുണ്ടായില്ല.
ഒടുവില്‍ ഹംസ മുസ്ലിയാരുടെ ബിസിനസ് വിസയുടെ ബലത്തില്‍ തല്ക്കാലത്തേയ്ക്ക് അവരെ സ്പോണ്സര് ചെയ്യാന്‍ അനുമതി കിട്ടി. പിന്നീടുള്ള ദിവസത്തേയ്ക്ക് പൊലിസ് മേധാവിയെക്കൊണ്ടും കലക്ടറെക്കൊണ്ടുമൊക്കെ സ്പോണ്സര് ചെയ്യിച്ചാണ് അതിഥികള്‍ കേരളത്തില്‍ നിയമാനുസൃതം കഴിഞ്ഞത്.
എന്നാല്‍, അക്കാലത്ത് സി.പി.എമ്മിന്റെ തീപ്പൊരിയായിരുന്ന എം.വി രാഘവന് അത് ലീഗിനും സമസ്തയ്ക്കുമെതിരായ ആയുധമാക്കി. സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ കുവൈത്തില്‍നിന്നുള്ള ചിലര്‍ മതിയായ രേഖകളില്ലാതെ വന്നുവെന്നും അവര്‍ ഏഴു പെട്ടികള്‍ കൊണ്ടുവന്നിരുന്നെന്നും അതില്‍ പണവും ആയുധങ്ങളുമായിരുന്നെന്നുമായിരുന്നു ആരോപണം. പെട്ടികളില്‍ ചിലത് ഹംസ മുസ്ലിയാരുടെ വീട്ടിലേയ്ക്കു രഹസ്യമായി മാറ്റിയെന്നും ഹംസ മുസ്ലിയാര് ഭീകരനാണെന്നുമൊക്കെയായി ആരോപണം. പ്രധാനമന്ത്രിക്കു വരെ അവര്‍ പരാതി നല്കി. ഇതിനിടയില്‍ നാട്ടില്‍നിന്നു പോയിരുന്നതിനാല്‍ ഹംസ മുസ്ലിയാര് അറസ്റ്റിലായില്ല. എന്നാല്‍, അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ബന്ധുക്കളെ ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്യുമെന്നതിനാല്‍ നാട്ടിലേയ്ക്കു വരാനുമായില്ല.
ഇതിനിടയില്‍ കുവൈത്തിലെ 'അനധികൃത സഞ്ചാരികള്‍' കാരന്തൂര്‍ മര്‍ക്കസ് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു വിവാദമുയര്‍ന്നു. എന്നാല്‍, അവര്‍ സന്ദര്ശിച്ചിട്ടേയില്ലെന്നായി കാന്തപുരം. സന്ദര്‍ശിച്ചിരുന്നുവെന്ന് ഹംസ മുസ്ലിയാര്‍ക്ക് ഉറപ്പായിരുന്നു. അതു തെളിയിക്കാന്‍ വല്ലതുമുണ്ടെങ്കില്‍ കണ്ടെത്തണമെന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഹംസ മുസ്ലിയാരോടു നിര്‍ദേശിച്ചു. തലപുകഞ്ഞാലോചിച്ചപ്പോള്‍ ഒരു തെളിവിനെക്കുറിച്ച് ഓര്മ വന്നു. സര്‍ക്കാര്‍ അതിഥികളായിരുന്നതിനാല് ടൂറിസം വകുപ്പിന്റെ കാറിലാണ് അവര്‍ സഞ്ചരിച്ചിരുന്നത്. അതില്‍ റഫാനി കാരന്തൂരില്‍ ഒരു പള്ളി പണിയാന്‍ സാമ്പത്തികസഹായം നല്‍കിയിരുന്നു. അതു കാണണമെന്ന് അദ്ദേഹത്തിനു താല്പര്യമുണ്ടായിരുന്നു. റഫാനിമാരെയും കൊണ്ട് അവിടേയ്ക്കു പോയ കാറിന് ഇന്ധനം നിറച്ചത് കുന്ദമംഗലത്തു വച്ചായിരുന്നെന്ന് ഡ്രൈവര്‍ പറഞ്ഞ് ഹംസ മുസ്ലിയാര്‍ക്ക് അറിയാമായിരുന്നു. ഡ്രൈവറെ ഉപയോഗിച്ച് ബില്ലിന്റെ കോപ്പി സംഘടിപ്പിച്ചു നല്‍കിയാണ് ഹംസ മുസ്ലിയാര് ലീഗിനെയും സമസ്തയെയും രക്ഷിച്ചത്.
ആയുധക്കടത്ത് ആരോപണത്തില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തുംവരെ പലരുടെയും കണ്ണില്‍ ആയുധം കടത്തിയ തീവ്രവാദിയായിരുന്നു ഹംസ മുസ്ലിയാര്. ജീവിക്കാന്‍ വേണ്ടി അന്യനാട്ടില്‍പ്പോയി ജോലിയെടുത്തു കഴിയുമ്പോഴും ഇത്തരത്തില്‍ ഓരോ വയ്യാവേലികള് നാട്ടില്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. എന്നാല്‍, അബൂദബി തനിക്കു നന്മ മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന് ഹംസ മുസ്ലിയാര് പറയുന്നു. നാലേകാല്‍ പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതത്തിനു ശേഷം ആ നാടിനോടു വിടപറയുമ്പോള്‍ എന്തെല്ലാമോ നഷ്ടപ്പെടുന്നെന്ന വേദനയുണ്ട്. ''സാമ്പത്തികമായി വളരെയൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഞാന്‍ ഏറെ സംതൃപ്തനാണ്. കാരണം, എന്നെ കൈവിടാതിരുന്ന നാടാണിത്.''
ഹംസ മുസ്ലിയാര്ക്കിപ്പോള് വേദന ഭാര്യയുടെ കാര്യത്തില്‍ മാത്രമാണ്. എക്കാലത്തും തനിക്കു താങ്ങും തണലുമായി നിന്ന ഭാര്യക്ക് അത്യാവശ്യ ചികിത്സ ആവശ്യമായ സമയത്ത് അതു നടത്തിക്കൊടുക്കാന്‍ കഴിയാത്തതിനാലാണല്ലോ അവര്‍ക്ക് ഒരു കാലു നഷ്ടപ്പെട്ടതെന്നാലോചിക്കുമ്പോള് ഹംസ മുസ്ലിയാരുടെ മനസു പിടയ്ക്കും. അതു പറയുമ്പോള്‍ മാത്രമാണ് അദ്ദേഹത്തിന്റെ കണ്ണു നിറയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• 2 hours ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• 2 hours ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 2 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 3 hours ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 3 hours ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• 3 hours ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• 3 hours ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• 4 hours ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 4 hours ago
പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും
uae
• 4 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 4 hours ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• 5 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• 6 hours ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• 6 hours ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• 7 hours ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• 7 hours ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• 7 hours ago
ഗോള്‍ഡ് കോയിന് പോലും തലവേദന; അമൂല്യ വസ്തുക്കളുമായി കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടുകയാണോ?, എങ്കില്‍ കൈയില്‍ ഈ രേഖ വേണം
Kuwait
• 8 hours ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• 6 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• 6 hours ago
അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല
Kerala
• 6 hours ago