വിദ്യാര്‍ഥി അനുപാതം ക്ലാസടിസ്ഥാനത്തില്‍ നിലനിര്‍ത്തുക
മലപ്പുറം: കോടതി വിധി പ്രകാരം കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം ക്ലാസടിസ്ഥാനത്തില്‍ നിലനിര്‍ത്തണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കേരള പ്രൈവറ്റ്(എയ്ഡഡ്)സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ വിദ്യാര്‍ഥി അനുപാതം സ്‌കൂള്‍ തലത്തിലാക്കാന്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇത് പുന:പരിശോധിക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് ഹാഷിം അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ കാടാമ്പുഴ മൂസഹാജി ഉദ്ഘാടനം ചെയ്തു. കെ.മമ്മദ് ഫൈസി തിരൂര്‍ക്കാട്, പി.എം നാരായണന്‍ നമ്പൂതിരിപ്പാട്, നാസര്‍ എടരിക്കോട്, മോഹനകൃഷ്ണന്‍, സൈനുല്‍ ആബിദ് പട്ടര്‍കുളം, തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കലാം മാസ്റ്റര്‍ പ്രസംഗിച്ചു. മാനേജേഴ്‌സ് അസോസിയേഷന്‍ പുതിയ ഭാരവാഹികളായി പാണക്കാട് ഹാഷിം അലി ശിഹാബ് തങ്ങള്‍(പ്രസിഡന്റ്), നാസര്‍ എടരിക്കോട്(ജനറല്‍ സെക്രട്ടറി), പി.എം നാരായണന്‍ നമ്പൂതിരി(ട്രഷറര്‍)സൈനുല്‍ ആബിദ് പട്ടര്‍കുളം(ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."