ട്രംപിന്റെ മുസ്ലിം യാത്രാവിലക്ക് പൊതുജന അഭിപ്രായ രൂപീകരണത്തെ സ്വാധീനിച്ചെന്ന് പഠനം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം യാത്രാവിലക്ക് പൊതുജനാഭിപ്രായത്തെ കാര്യമായി സ്വാധീനിച്ചതായി പഠനം.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു വിഭാഗം ഗവേഷകരാണു പുതിയ പഠനം പുറത്തുവിട്ടത്. ട്രംപിന്റെ ഉത്തരവും തുടര്‍ന്നുണ്ടായ പ്രതിഷേധ സംഭവങ്ങളും പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണത്തില്‍ കാര്യമായി സ്വാധീനിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന സൂചന ലഭിച്ചയുടന്‍ നൂറുകണക്കിനു പേരെ സംഘം അഭിമുഖം നടത്തി. തുടര്‍ന്ന് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ച് ആഴ്ചകള്‍ക്കു ശേഷം ഇതേ ആളുകളെ തന്നെ വീണ്ടും അഭിമുഖം നടത്തിയപ്പോഴാണ് ഈ മാറ്റം വ്യക്തമായതെന്നു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലയിലെ ലോറന് കോളിങ്വുഡ് ആണ് ഗവേഷക സംഘത്തിന്റെ തലവന്‍.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കകമാണ് ആറു മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്ക്ക് അമേരിക്കയിലേക്ക് യാത്ര വിലക്കി ട്രംപ് എക്സിക്യൂട്ടിവ് ഉത്തരവില്‍ ഒപ്പുവച്ചത്. നടപടി അന്താരാഷ്ട്രതലത്തില്‍ വന്‍ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."