സംസ്ഥാന ദ്വിദിന പഠന ക്യാംപ് ആരംഭിച്ചു
മീനങ്ങാടി: കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും ജനങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനും സര്‍ക്കാര്‍ ജീവനക്കാര്‍ തയാറാവണമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
കേരള നോണ്‍ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷന് ദ്വിദിന സംസ്ഥാന ക്യാംപ് മീനങ്ങാടി ഒയിസ്ക ഇന്റര്‍നാഷനല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സി.പി.അബൂബക്കര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അനില്‍ മാസ്റ്റര്‍, മുക്കം മുഹമ്മദ്, സി.എം.ശിവരാമന്, കെ.പി.രാമനാധന്‍, പി.വി.ഗോപാലകൃഷ്ണന്, സി.ടി.നളിനാക്ഷന്, എ.പി.ജാബിര്‍, കെ.കെ.രാജന്, ബേബി, മുഹമ്മദാലി, സ്കറിയ ദേവസ്യ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജന.സെക്രട്ടറി വിനോദ് ബെന്‍സ് സ്വാഗതവും ജില്ലാ പ്രസിഡന്റ് മനോജ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."