സെന്‍ട്രല്‍ സ്കൂള്‍ സ്പോര്‍ട്സ് മീറ്റ് 30ന്
തിരുവനന്തപുരം: സംസ്ഥാന സി.ബി.എസ്.ഇ, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയ, ജവഹര്‍ നവോദയ വിദ്യാലയങ്ങളിലെ കായിക താരങ്ങള്‍ക്കായുള്ള അത്ലറ്റിക് മത്സരങ്ങള്‍ ഈ മാസം 30, 31 തീയതികളില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യരക്ഷാധികാരിയും മന്ത്രിമാരായ എ.സി. മൊയ്തീന്, പ്രൊഫ. സി. രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് എന്നിവര്‍ രക്ഷാധികാരികളുമായി സംഘാടക സമിതി രൂപീകരിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍കുമാര്‍, ഇന്ദിരാ രാജന്, പി. ശശിധരന് നായര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡി. മോഹന്‍, പി.ഐ. ബാബു, ബി. രാജ്മോഹന്‍ തുടങ്ങിയവരാണ് മറ്റ് ഭാരവാഹികള്‍.
സംസ്ഥാന മീറ്റിനു മുന്നോടിയായി നടക്കുന്ന തിരുവനന്തപുരം ജില്ലാ മീറ്റ് ജനുവരി 16ന് രാവിലെ 9ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ടീമുകളുടെ രജിസ്ട്രേഷന് 15നു രാവിലെ 10ന് സെന്‍ട്രല്‍ സ്റ്റേഡിയം ബാസ്കറ്റ് ബോള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ഫോണ്‍: 04712331720.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."