HOME
DETAILS

ബാംബു ഫാക്ടറിയുടെ സംരക്ഷണത്തിനു പുതിയ പദ്ധതികളുമായി സര്‍ക്കാര്‍

  
backup
January 14 2018 | 04:01 AM

%e0%b4%ac%e0%b4%be%e0%b4%82%e0%b4%ac%e0%b5%81-%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7


ഫറോക്ക്: നല്ലളത്തെ ബാംബു ഫാക്ടറിയുടെ സംരക്ഷണത്തിനു പുതിയ പദ്ധതികളുമായി സര്‍ക്കാര്‍. പദ്ധതി പ്രകാരം വൈവിധ്യ വല്‍കരണത്തിലൂടെയും പുത്തന്‍ പദ്ധതികളിലൂടെയും മുളകൊണ്ടു പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം കമ്പനിയില്‍ ആരംഭിക്കും. നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിച്ചു ശാസ്ത്രീയമായി പ്ലാന്റിന്റെ ഉല്‍പ്പാദനക്ഷമത കൂട്ടുന്നതിനു കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സികളുമായി സഹകരിച്ചു നടത്തുവാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
2011ലാണ് കേരള സംസ്ഥാന ബാംബു കോര്‍പ്പറേഷന്‍ നല്ലളത്തു ഫാക്ടറി ആരംഭിച്ചത്. തുടക്കത്തില്‍ ഇവിടെ നിര്‍മിക്കുന്ന മുളകൊണ്ടുളള തറയോടിനും മറ്റും വിപണയില്‍ വലിയ ഡിമാന്‍ഡ് ലഭിച്ചിരുന്നു, എന്നാല്‍ അടുത്ത കാലത്തായി കമ്പനി ഉല്‍പ്പാദനത്തില്‍ നിന്നു പിറകോട്ടു പോകുകയും കോടിക്കണക്കിനു രൂപ വില വരുന്ന തായ്‌വാന്‍ നിര്‍മിത മെഷിനറികള്‍ പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥവരെയെത്തിയിരുന്നു.
ഫാക്ടറി സംരക്ഷിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് മുള കൊണ്ടുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയുമായി കോര്‍പ്പറേഷന്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി മുള സംസ്‌കരിച്ചു തടിയാക്കുന്ന ഒരു യൂനിറ്റ് നല്ലളത്തു സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ച സര്‍ക്കാറുമായി നടത്തിവരികയാണ്.
ഇത്തരം തടികൊണ്ട് ഉറപ്പും ഭംഗിയുമുള്ള ഫര്‍ണിച്ചറുകള്‍, കട്ടില, ജനലുകള്‍ എന്നീ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചെടുക്കാം. തടി ഉല്‍പ്പാദിപ്പിച്ചു ആവശ്യത്തിനനുസരിച്ചു കമ്പനിയില്‍ വച്ചുതന്നെ മുറിച്ചു നല്‍കും. ഒരു വര്‍ഷത്തിനുള്ള യൂനിറ്റ് സ്ഥാപിച്ചു ഉല്‍പാദനം ആരംഭിക്കാനുളള ശ്രമമാണ് കോര്‍പ്പറേഷന്‍ നടത്തിവരുന്നത്.
മുളകൊണ്ടുള്ള തറയോടുകള്‍ക്ക് പുറമെ ബാംബു ഫര്‍ണിച്ചര്‍, മുള വീട്, മരത്തിനു മുകളിലുള്ള ഹട്ട് എന്നിവയുടെ നിര്‍മാണങ്ങള്‍ നിലവില്‍ കമ്പനിയില്‍ നടന്നുവരുന്നുണ്ട്. മുള ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹാര്‍ദ കെട്ടിടങ്ങളുടെ നിര്‍മാണവും കോര്‍പ്പറേഷന്‍ എറ്റെടുത്തു ചെയ്യുന്നുണ്ട്. നല്ലളം ഫാക്ടറിയുടെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഇരുന്നൂറ് ശതമാനം വര്‍പ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതായി മാനേജിങ്് ഡയറക്ടര്‍ എം അബ്ദുല്‍ റഷീദ് അറിയിച്ചു. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ടമെന്റ്, കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, ഡിസ്ട്രിക്റ്റ് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, മറ്റിതര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചു പരിസ്ഥിത സൗഹാര്‍ദമായ പലവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി കമ്പനി അറിയിച്ചു.
കേരള സംസ്ഥാന ബാംബു കോര്‍പ്പറേഷന്‍ കുറുവ പ്രൊമോഷന്‍ കൗണ്‍സിലിനു വേണ്ടി നിര്‍മിച്ച മുള ചങ്ങാടം കഴിഞ്ഞ ദിവസം നീറ്റിലിറക്കിയിരുന്നു. നൂറുപേര്‍ക്ക് ഒരുമിച്ചിരുന്ന് കുറവ ദ്വീപ് സുരക്ഷിതമായി ചുറ്റിക്കാണാനുളള സംവിധാനത്തിലുളളതാണ് ഈ ചങ്ങാടം. വള്ള നിര്‍മാണ മേഖലയിലെ 25ലധികം തൊഴിലാളികള്‍ രണ്ടു മാസം ജോലി ചെയ്താണ് ഈ ചങ്ങാടം നിര്‍മിച്ചിരിക്കുന്നത്. ഇതിനായി പുതിയ ബോട്ട് ജെട്ടിയുടെയും മരത്തിനു മുകളിലുളള ഹട്ടിന്റെയും നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago