ഐ.പി.എല്‍ ലേലത്തിനായി 1122 താരങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ് പോരാട്ടത്തിന്റെ 11ാം അധ്യായത്തിലേക്കുള്ള താര ലേലത്തിന് മൊത്തം 1122 താരങ്ങള്‍. ഐ.പി.എല്ലിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും താരങ്ങള്‍ ലേലത്തിനെത്തുന്നത്. ഈ മാസം 27, 28 തിയതികളിലായാണ് ലേലം. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടാണ് ഇത്തവണ കന്നിക്കാരനായി ലേലത്തിനെത്തുന്ന പ്രമുഖ വിദേശ താരം. 778 ഇന്ത്യന്‍ താരങ്ങളും 282 വിദേശ താരങ്ങളുമാണ് ലേലത്തിലുള്ളത്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് താരങ്ങളും ലേല പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.
ആസ്‌ത്രേലിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 58 താരങ്ങള്‍. ദക്ഷിണാഫ്രിക്ക (57), ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളില്‍ നിന്ന് 39 താരങ്ങള്‍ വീതവും ഉണ്ട്. ഇംഗ്ലണ്ടില്‍ നിന്ന് 26, ന്യൂസിലന്‍ഡില്‍ നിന്ന് 30, അഫ്ഗാനിസ്ഥാനില്‍ നിന്ന് 13, ബംഗ്ലാദേശില്‍ നിന്ന് എട്ട് താരങ്ങളും പട്ടികയിലുണ്ട്. അയര്‍ലന്‍ഡ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും സ്‌കോട്‌ലന്‍ഡില്‍ നിന്ന് ഒരു താരവും സിംബാബ്‌വെയില്‍ നിന്ന് ഏഴ് താരങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തെ വിലക്ക് അവസാനിച്ചതിനാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ ഇത്തവണ ലേലത്തിനെത്തും.
വെറ്ററന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ് എന്നിവര്‍ രണ്ട് കോടി രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. അടിസ്ഥാന വില നിര്‍ണയിക്കാന്‍ താരങ്ങള്‍ക്ക് അവകാശമുണ്ട്. യുസ്‌വേന്ദ്ര ചഹല്‍, ക്രിസ് ഗെയില്‍, ഡ്വെയ്ന്‍ ബ്രാവോ, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മെക്കല്ലം എന്നിവരും രണ്ട് കോടിയാണ് തീരുമാനിച്ചിരിക്കുന്നത്.
ഗംഭീര്‍, യുവരാജ്, ഹര്‍ഭജന്‍, അജിന്‍ക്യ രഹാനെ, കുല്‍ദീപ് യാദവ്, കെ.എല്‍ രാഹുല്‍, മുരളി വിജയ് എന്നിവര്‍ക്ക് വന്‍ ഡിമാന്‍ഡുണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നു. വിദേശ താരങ്ങളില്‍ ക്രിസ് ഗെയില്‍, ബെന്‍ സ്റ്റോക്‌സ്, ക്രിസ് ലിന്‍, ഇയാന്‍ മോര്‍ഗന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഡ്വെയ്ന്‍ ബ്രാവോ, എവിന്‍ ലൂയിസ്, ജാസന്‍ ഹോള്‍ഡര്‍, ലസിത് മലിംഗ, ആഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്ക്‌വെല്ല, തിസര പെരേര, ഹാഷിം അംല, ഡുപ്ലെസിസ്, ക്വിന്റന്‍ ഡി കോക്ക്, മോണ്‍ മോര്‍ക്കല്‍, ഡേവിഡ് മില്ലര്‍, കഗിസോ റബാഡ, കെയ്ന്‍ വില്ല്യംസന്‍, കോളിന്‍ മണ്‍റോ, ടോം ലാതം എന്നിവരാകും ഫേവറിറ്റ്‌സ്. ഓള്‍റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷെയ്ന്‍ വാട്‌സന്‍ എന്നിവര്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ടാകും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സിനും വന്‍ ഡിമാന്‍ഡാകാന്‍ സാധ്യത കാണുന്നു. കഴിഞ്ഞ തവണ മുംബൈ ഇന്ത്യന്‍സിന്റെ കിരീട വിജയത്തില്‍ ജോണ്‍സിന്റെ സംഭാവന മികച്ചതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."