ഇല്ലാത്ത മുഴ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ
തലശ്ശേരി: ഡോക്ടറുടെ സംശയം രോഗിക്കു വിനയായി. വടകര ഓര്‍ക്കാട്ടേരി വള്ളിക്കാട് സ്വദേശിനിയായ 56കാരിയെയാണ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഓപ്പറേഷന് വിധേയയായത്. നിരന്തരമായ വയറു വേദനയെ തുടര്‍ന്ന് നേരത്തെ ഇവരെ വടകരയിലെ ഒരു ഡോക്ടര്‍ പരിശോധിക്കുകയും സ്‌കാനിങിന് വിധേയയാക്കുകയും ചെയ്തിരുന്നു. പരിശോധനയില്‍ വയറില്‍ മുഴയുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും നിര്‍ദേശിക്കുകയുമായിരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായതിനാല്‍ സൗജന്യ ചികിത്സക്ക് വേണ്ടി ഇവരുടെ കുടുംബം തലശ്ശേരി ജനറലാശുപത്രിയിലെത്തുകയായിരുന്നു. ഗൈനക്കോളജിസ്റ്റ് മദ്യവയസ്‌കയെ ഇന്നലെ രാവിലെ ശസ്ത്രക്രിയക്ക് വിധേയയാക്കി. ശസ്ത്രക്രിയക്ക് ശേഷം ഡോക്ടര്‍ മുഴ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഇവരുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇത് ഏറെ നേരം ബഹളത്തിനു വഴിവച്ചു. അനാവശ്യ ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരേയും രോഗിക്കു ശസ്ത്രക്രിയ നിര്‍ദേശിച്ച ഡോക്ടര്‍ക്കെതിരേയും സംഭവം സംബന്ധിച്ച് ആരോഗ്യ മന്ത്രി, ഡി.എം.ഒ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."