HOME
DETAILS

യമനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നരകതുല്യ ജീവിതമെന്ന് വെളിപ്പെടുത്തല്‍

  
backup
January 15 2018 | 02:01 AM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d



റിയാദ്: യമനില്‍ മാധ്യമപ്രവര്‍ത്തകരുടെ നരകമാണെന്നു വെളിപ്പെടുത്തല്‍. വിമതസൈന്യം ഇവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും പീഡിപ്പിക്കുകയാണെന്നും വെളിപ്പെടുത്തി യമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയാണു രംഗത്തെത്തിയത്.
മാധ്യമപ്രവര്‍ത്തകരെ ഹൂതികള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് അവര്‍ക്ക് അനുകൂലമായി വാര്‍ത്തകള്‍ നല്‍കാന്‍ പ്രേരിപ്പിക്കുകയാണെന്നും നിരവധി പത്രപ്രവര്‍ത്തകര്‍ക്കാണ് ഇത്തരത്തില്‍ ദാരുണാന്ത്യമുണ്ടായതെന്നും നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് യമനി മീഡിയ(സദാ)യുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐ.ടി മന്ത്രി മുഅമ്മര്‍ അല്‍ ഇര്‍യാനി പറഞ്ഞു.
'ചതിയുടെ വില' എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. തട്ടിക്കൊണ്ടുപോയ മാധ്യമപ്രവര്‍ത്തകര്‍ സന്‍ആ, ധാമര്‍ എന്നിവിടങ്ങളിലാണു കൊടുംപീഡനത്തിനിരയാകുന്നതെന്നും ഇവിടങ്ങളിലുള്ള ജയിലുകളില്‍ ഇവര്‍ക്കു നരകതുല്യമായ പീഡനമുറകളാണ് ഏല്‍ക്കേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയിലുകളുടെ നിയന്ത്രണം വഹിക്കുന്ന ഹൂതി നേതാക്കളെ കുറിച്ചും ഇതില്‍ റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിനിടയില്‍ യമനില്‍ 22 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 55 പേര്‍ ശാരീരിക, മാനസിക പീഡനത്തിനിരയാകുകയും 15 പേര്‍ വിവിധ തരത്തിലുള്ള ഭീഷണികള്‍ നേരിടുകയും ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സ്വന്തം വീടുകളില്‍നിന്നോ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അവസരത്തിലോ ആണ് ഇവരെ തട്ടിക്കൊണ്ടുപോകുന്നത്. ഇപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഹൂതികള്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പൊള്ളിക്കുക, ഉറക്കമൊഴിച്ചു നിര്‍ത്തുക, പട്ടിണിക്കിടുക, വൈദ്യുതാഘാതമേല്‍പ്പിക്കുക തുടങ്ങി 225ഓളം പീഡനമുറകളാണ് ഇവര്‍ ഏറ്റുവാങ്ങുന്നത്. കുടുംബങ്ങളുമായി സംവദിക്കാനുള്ള അവസരം പോലും ഇവര്‍ക്കു നിഷേധിക്കുന്നു.
ഇതു രാഷ്ട്രീയ വിഷയം മാത്രമല്ലെന്നും മാനുഷിക പ്രശ്‌നമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  11 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  11 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  12 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  12 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  12 days ago