വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിനു സഹായം കൈമാറി
ജിദ്ദ: റിയാദില്‍ വാഹനമിടിച്ചു മരിച്ച കൊല്ലം ഓയൂര്‍ വെളിയന്നൂര്‍ സ്വദേശി ഹുമയൂണ്‍ കബീറിന്റെ കുടുംബത്തിന് സഹായം കൈമാറി. ബത്ത അസ്സീസിയയില്‍ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ചാണ് ഹുമയൂണ്‍ കബീര്‍ മരണപ്പെട്ടത്. 46 വയസ്സായിരുന്നു. ഭാര്യ സീനത്ത്, രരണ്ടു മക്കളുണ്ട്..
കേളി ഉമ്മല്‍ഹമാം യൂണിറ്റ് അംഗമായ ഇബ്രാഹിം കുട്ടിയുടെ പെട്രോള്‍ പമ്പിലാണ് ഹുമയൂണ്‍ കബീര്‍ ജോലി ചെയ്തിരുന്നത്.
കേളി ഉമ്മുല്‍ഹമാം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹുമയൂണ്‍ കബീര്‍ കുടുംബസഹായ ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് കുടുംബത്തെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കമ്മിറ്റി ചെയര്‍മാന്‍ നവാസ് മടവൂര്‍, കണ്‍വീനര്‍ ഇബ്രാഹിം കുട്ടി, ട്രഷറര്‍ സുരേന്ദ്രന്‍, നാസ്സര്‍ ആലുവ, ഷിഹാബ്, അംബുചൂഡന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സഹായം നാട്ടിലെ കുടുംബത്തിനു നല്‍കുന്നതിനായി ട്രഷറര്‍ സുരേന്ദ്രന്‍ കേളി ഉമ്മുല്‍ഹമാം ഏരിയ സെക്രട്ടറി രവീന്ദ്രന്‍ പട്ടുവത്തിന് കൈമാറി. ചടങ്ങില്‍ കണ്‍വീനര്‍ ചന്തുചൂഡന്‍, പ്രസിഡന്റ് ഒ പി മുരളി, ഇബ്രാഹിം കുട്ടി, നവാസ് മടവുര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."