HOME
DETAILS

ബഹ്‌റൈന്‍ കെ.എം.സി.സി ഹൈദര്‍ സഹായ ഫണ്ട് കുടുംബത്തിന് കൈമാറി

  
backup
February 07, 2017 | 3:38 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0

മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സമാഹരിച്ച തോട്ടുങ്ങല്‍ ഹൈദര്‍ കുടുംബ സഹായ ഫണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നാട്ടില്‍ വെച്ച് ഹൈദറിന്റെ കുടുംബത്തിന് കൈമാറി.
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നടന്ന ചടങ്ങില്‍ വെച്ച് ഹൈദറിന്റെ കൊച്ചു മകള്‍ ബേബി മുഹ് സിനക്കാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫണ്ട് കൈമാറിയത്.
ചടങ്ങില്‍ കെ.എം.സി.സി ബഹ്‌റൈന്‍ ട്രഷറര്‍ ഹബീബ് റഹ്മാന്‍ മലപ്പുറം, ജില്ലാ ജന.സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ അഞ്ചച്ചവിടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി റിയാസ് വാഴച്ചാല്‍, വൈ.പ്രസി. ശാഫി കോട്ടക്കല്‍, കരുവാരക്കുണ്ട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മാസ്റ്റര്‍, കാളികാവ് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കെ.കുഞ്ഞാപ്പ ഹാജി എന്നിവര്‍ പങ്കെടുത്തു.

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിയായ തോട്ടുങ്ങല്‍ ഹൈദരലി 25 വര്‍ഷത്തോളം ബഹ്‌റൈനില്‍ പ്രവാസിയായിരുന്നു.
മനാമയില്‍ ബാബുല്‍ ബഹ്‌റൈനിനു സമീപം കോള്‍ഡ് സ്‌റ്റോര്‍ നടത്തിയിരുന്ന അദ്ദേഹം ശാരീരികമായ അവശതയെ തുടര്‍ന്ന് ആറുമാസം മുന്പാണ് നാട്ടിലേക്കു പോയത്.
തുടര്‍ന്ന് നാട്ടില്‍ നടത്തിയ പരിശോധനയില്‍ ആമാശയ ക്യാന്‍സര്‍ ബാധിച്ചതായി കണ്ടെത്തുകയും ഒടുവില്‍ 2016 ഒക്ടോബര്‍ 26ന് മരണപ്പെടുകയുമായിരുന്നു.
പ്രവാസിയായിരുന്ന കാലത്ത് ചെറിയൊരു വീടു നിര്‍മിക്കാന്‍ എടുത്ത അഞ്ചു ലക്ഷം രൂപയുടെ ലോണ്‍ അടച്ചു തീര്‍ക്കാന്‍ കഴിയുന്നതിനു മുമ്പാണ് ഹൈദര്‍ രോഗത്തിന്റെ പിടിയിലമരുന്നതും മരണപ്പെടുന്നതും.
ഭാര്യയും രണ്ടുപെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും അടക്കം മൂന്നു മുക്കളുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഹൈദരലി.
ഈ സാഹചര്യത്തിലാണ് ഹൈദരിന്റെ കുടുംബത്തെ സഹായിക്കാനായി ബഹ്‌റൈനില്‍ കെ എം സി സിയുടെ ആഭിമുഖ്യത്തില്‍ സഹായ കമ്മിറ്റി രൂപീകരിച്ചത്.
കെ.എം.സിസി സംസ്ഥാന ഭാരവാഹികളായ അസൈനാര്‍ കളത്തിങ്ങല്‍ മുഖ്യ രക്ഷാധികാരിയും എസ്.വി ജലീല്‍ ചെയര്‍മാനുമായ സഹായ കമ്മറ്റിയുടെ കണ്‍വീനര്‍ മലപ്പുറം ജില്ലാ കെ.എം.സിസി പ്രസിഡന്റ് സലാം മന്പാട്ടു മൂലയും ട്രഷറര്‍ ശംസുദ്ധീന്‍ വളാഞ്ചേരിയുമാണ്. ഈ കമ്മറ്റി സ്വരൂപിച്ച തുകയാണ് ഇപ്പോള്‍ കുടുംബത്തെ ഏല്‍പ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3321 5672, 33748156 ല്‍ ബന്ധപ്പെടുക

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഡി നഷ്ടപ്പെട്ടാലും ആശങ്ക വേണ്ട; ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ആക്‌സസ് ചെയ്യാനുള്ള മാർ​ഗമിതാ

uae
  •  14 days ago
No Image

ഈ അവസരം പാഴാക്കരുത്: 4788 രൂപയുടെ ചാറ്റ്‌ജിപിടി ഗോ പ്ലാൻ ഇപ്പോൾ സൗജന്യമായി നേടാം: എങ്ങനെ രജിസ്റ്റർ ചെയ്യാം? അറിയേണ്ടതെല്ലാം

Tech
  •  14 days ago
No Image

ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ സൗജന്യ ക്യാൻസലേഷൻ: റീഫണ്ട് നിയമത്തിലും വൻ മാറ്റവുമായി ഡിജിസിഎ; പ്രവാസികൾക്ക് ആശ്വാസം

uae
  •  14 days ago
No Image

തീ കത്തിപ്പടര്‍ന്ന വീട്ടില്‍ നിന്നും കുട്ടിയെ സാഹസികമായി രക്ഷിച്ച് യുവാവ്; അഭിനന്ദനം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ

Saudi-arabia
  •  14 days ago
No Image

കേരള വികസനത്തിൻ്റെ ചാലകശക്തി: കിഫ്ബിക്ക് 25 വയസ്സ്; രജത ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

Kerala
  •  14 days ago
No Image

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ആറ് മരണം; റിപ്പോര്‍ട്ട്‌

National
  •  14 days ago
No Image

ഒരു കൗതുകത്തിന് ചെയ്തതാ!!; റണ്‍വേയിലൂടെ നീങ്ങവെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, യാത്രക്കാരന്‍ കസ്റ്റഡിയില്‍

National
  •  14 days ago
No Image

പ്രവാസികൾക്കെതിരെ കർശന നടപടി: തൊഴിൽ നിയമലംഘനത്തിന് ബഹ്‌റൈനിൽ 18 പേർ പിടിയിൽ, 78 പേരെ നാടുകടത്തി

bahrain
  •  14 days ago
No Image

ശ്രീക്കുട്ടിയെ സുരേഷ് ചവിട്ടി തള്ളിയിട്ടത് തന്നെ; വര്‍ക്കല ട്രെയിനിലെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

Kerala
  •  14 days ago