കൈലാഷ് സത്യാര്‍ഥിയുടെ നൊബേല്‍ പുരസ്കാരം മോഷണം പോയി
ന്യൂഡല്‍ഹി: സാമൂഹിക പ്രവര്ത്തകന് കൈലാഷ് സത്യാര്‍ഥിയുടെ വീട്ടില്‍നിന്ന് നൊബേല്‍ പുരസ്കാരം മോഷണം പോയി. കഴിഞ്ഞ ദിവസം ദക്ഷിണ ഡല്‍ഹിയില്‍ ഗ്രേറ്റര്‍ കൈലാഷിലെ വീട്ടില്‍ പുലര്‍ച്ചെ നടന്ന മോഷണത്തിലാണു മറ്റു വസ്തുക്കളോടൊപ്പം പുരസ്കാരവും നഷ്ടപ്പെട്ടത്.
നൊബേല്‍ പുരസ്കാര ജേതാക്കളുടെ ലോക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്കു പോയതാണ് സത്യാര്‍ഥി. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലിസ് അന്വേഷണം ആരംഭിച്ചു. മോഷണം നടത്തിയവരെ തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു.സ്ഥലത്ത് വിരലടയാള വിദഗ്ധരെത്തി അന്വേഷണം നടത്തി.
മേഖലയിലുള്ള പ്രാദേശിക ഗുണ്ടകളെയും ക്രിമിനലുകളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ വച്ച് അന്വേഷണം നടത്തുമെന്നും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഇതിനടുത്തുള്ള ശശി തരൂരിന്റെ വീട്ടില്‍നിന്ന് പ്രധാനമന്ത്രി സമ്മാനിച്ച പ്രതിമകളും ഗാന്ധിയുടെ ചെമ്പു കണ്ണടയുമടക്കം മോഷണം പോയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."