
വന്‍ശക്തികള്‍ക്കെതിരേ നീങ്ങുമ്പോള്‍ ജീവന് ഭീഷണിയെന്ന് മോദി
ന്യൂഡല്‍ഹി: വന്‍ ശക്തികള്‍ക്കെതിരേ നീക്കം നടത്തുമ്പോള്‍ ജീവനു ഭീഷണിയുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍, പാവങ്ങള്‍ക്കു വേണ്ടിയാണു തന്റെ പോരാട്ടമെന്നും അതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച ശേഷം ആദ്യമായി പാര്‍ലമെന്റിനെ അഭിമുഖീകരിക്കുകയായിരുന്നു മോദി. ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരേ നിശിതവിമര്‍ശനവും മോദി തൊടുത്തുവിട്ടു. രാജ്യത്തെ സാമ്പത്തികരംഗം ശക്തമാണ്. നോട്ട് നിരോധനം നടപ്പാക്കിയത് കൃത്യസമയത്താണ്. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താന്‍ എപ്പോഴും തയാറായിരുന്നു. എന്നാല്‍, പ്രതിപക്ഷത്തിനു ടെലിവിഷനില്‍ അഭിപ്രായം പറയാനായിരുന്നു താത്പര്യമെന്നും മോദി കുറ്റപ്പെടുത്തി. തനിക്കു നേട്ടമുണ്ടാകുമെന്നു കണക്കു കൂട്ടലിലാണു പ്രതിപക്ഷം നോട്ടു വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയാറാവാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്വാതന്ത്ര്യം നേടിത്തന്നത് ഒരു കുടുംബമല്ലെന്ന കാര്യം കോണ്‍ഗ്രസ് അംഗീകരിക്കണമെന്ന് മോദി പറഞ്ഞു. ആരും തന്നെ രാജ്യത്തിനു മോശം അവസ്ഥയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. സ്വാതന്ത്ര്യസമര സേനാനികളോടൊപ്പം തന്നെ സവര്‍ക്കറും ചന്ദ്ര ശേഖര്‍ ആസാദുമുണ്ടായിരുന്നു. എന്നാല്‍, ഒരു കുടുംബമാണ് ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്നതെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന 1857ല്‍ കോണ്‍ഗ്രസ് ജനിച്ചിട്ടില്ല. എന്നാല്‍, ജനങ്ങളുടെ ശക്തി ഉണ്ടായിരുന്നു. അന്ന് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ പങ്കെടുത്തിരുന്നു. 1975- 77 കാലത്ത് ജനാധിപത്യം ഭീഷണിയില്‍ ആയിരുന്ന കാര്യം എല്ലാവരും ഓര്‍ക്കണം. അക്കാലത്ത് പ്രതിപക്ഷ നേതാക്കള്‍ ജയിലിലടയ്ക്കപ്പെട്ടു. പത്രസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു. അവര്‍ ജനശക്തി തിരിച്ചറിയാതെ പോയി. അഴിമതിയിലൂടെയാണു ചിലര്‍ രാജ്യത്തെ സേവിക്കുന്നത്. കോണ്‍ഗ്രസിലെ ജനാധിപത്യം ഒരു കുടുംബത്തില്‍ മാത്രമായി ഒതുങ്ങി. തങ്ങളുടെയിടയില്‍ പലര്‍ക്കും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, തങ്ങള്‍ക്കു രാജ്യത്തിനു വേണ്ടി ജീവിക്കാന്‍ ഭാഗ്യം ലഭിച്ചുവെന്നും മോദി പറഞ്ഞു.
വിദേശത്ത് നിന്ന് കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ 1947ന് ശേഷം ആരും ശ്രമിച്ചിട്ടില്ലെന്ന് 2014 മാര്‍ച്ച് 26ന് സുപ്രിംകോടതി പറഞ്ഞിരുന്നു. അതിനാണ് എന്‍.ഡി.എ സര്‍ക്കാര്‍ നോട്ടുകള്‍ നിരോധിച്ചത്. സ്വച്ഛ് ഭാരത് പോലെ രാജ്യത്തെ കള്ളപ്പണവും അഴിമതിയും തുടച്ചുനീക്കാനായിരുന്നു ഈ നടപടി. നോട്ടുനിരോധന ശേഷം ആരെല്ലാം എവിടെ എന്ന് നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചെന്നും മോദി അവകാശപ്പെട്ടു.
ഇന്ദിരാഗാന്ധി അധികാരത്തില്‍ ഇരുന്നപ്പോള്‍ നോട്ടു നിരോധനം നടപ്പാക്കാന്‍ തയാറായില്ലെന്നുള്ള വിവരം ആര്‍ക്കും നിഷേധിക്കാനാകില്ല. ഇന്ദിരയ്ക്കു തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമോ എന്ന ഭയമായിരുന്നു. എന്നാല്‍, തങ്ങള്‍ രാജ്യത്തിന്റെ താത്പര്യം മുന്‍നിര്‍ത്തിയാണു തീരുമാനമെടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: മോദി പ്രസംഗം തുടങ്ങിയതു മുതല്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പ്രതിഷേധം ഉയര്‍ത്തി. തങ്ങള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ക്കു പ്രധാനമന്ത്രി മറുപടി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം എഴുന്നേറ്റെങ്കിലും വിഷയം ഉന്നയിക്കാന്‍ സ്പീക്കര്‍ സുമിത്ര മഹാജന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം പാസാക്കുന്നതിനെയും പ്രതിപക്ഷം എതിര്‍ത്തു.
പ്രമേയം കൊണ്ടു വന്ന കേന്ദ്രമന്ത്രി മഹേഷ് ശര്‍മയും പിന്തുണച്ച ഭരണപക്ഷ അംഗങ്ങളും സഭയില്‍ ഹാജരില്ലെന്ന ക്രമപ്രശ്നം ഉന്നയിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ നടപടി.
എന്നാല്‍, ഇതു അവഗണിച്ച സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 4 hours ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 4 hours ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 5 hours ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 5 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 6 hours ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 6 hours ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 6 hours ago
'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന് ചൈനീസ് ചുവന്ന ഉള്ളി
uae
• 7 hours ago
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Kerala
• 7 hours ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 7 hours ago
അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ
National
• 7 hours ago
മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം
Kerala
• 7 hours ago
വയനാട് സ്വദേശി ഇസ്റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്
Kerala
• 7 hours ago
മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല
Kerala
• 7 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ
Kerala
• 9 hours ago
'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
Kerala
• 9 hours ago.jpeg?w=200&q=75)
കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി
International
• 9 hours ago.png?w=200&q=75)
കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ
Kerala
• 10 hours ago
'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും
National
• 8 hours ago
വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും
National
• 8 hours ago
രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• 9 hours ago