ആദര്‍ശ കാംപയിന് മേഖലാ പ്രവര്‍ത്തക സംഗമങ്ങള്‍ സംഘടിപ്പിക്കും
കോഴിക്കോട്: ജനുവരി മുതല്‍ മെയ് വരെ നടത്തുന്ന സമസ്ത ആദര്‍ശ പ്രചാരണ കാംപയിനിന്റെ ഭാഗമായി മേഖലാ പ്രവര്‍ത്തക സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകള്‍ ഉള്‍പ്പെടുന്ന ദക്ഷിണമേഖലാ സംഗമം ആലപ്പുഴയിലും തൃശൂര്‍, പാലക്കാട്, മലപ്പുറം, നീലഗിരി ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലാ സംഗമം മലപ്പുറത്തും കോഴിക്കോട്, വയനാട്, കുടക്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെട്ട ഉത്തരമേഖലാ സംഗമം കണ്ണൂരിലും കാസര്‍കോട്, കര്‍ണാടക ഉള്‍പ്പെടെയുള്ള മേഖലകളടങ്ങിയ ഇന്റര്‍സോണ്‍ സംഗമം കാസര്‍കോട്ടും നടക്കും. ഫെബ്രുവരി 15നകം മേഖലാ സംഗമങ്ങള്‍ പൂര്‍ത്തിയാകും.
സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന, ജില്ലാ കൗണ്‍സിലര്‍മാരും മഹല്ല്, മദ്റസാ ഭാരവാഹികളുമാണ് സംഗമങ്ങളില്‍ പങ്കെടുക്കുക. ആദര്‍ശ പ്രചാരണ കാംപയിനിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 200 പ്രഭാഷകര്‍ക്കുള്ള ശില്പശാല ജനുവരി 25ന് ചേളാരിയില്‍ നടക്കും. സമസ്തയുടെ കീഴിലുള്ള സ്ഥാപന മേധാവികള്‍, ഉസ്താദുമാര്‍, വിദ്യാര്‍ഥി യൂനിയന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ യോഗം വിളിക്കാനും സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."