വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണം ചെറുക്കും : കെ.എസ്.ടി.യു
മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണവും സംസ്ഥാന സര്‍ക്കാരിന്റെ പാര്‍ട്ടിവല്‍ക്കരണവും ചെറുത്തുതോല്‍പ്പിക്കണമെന്ന് കെ.എസ്.ടി.യു 38 ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
നടപ്പ് അധ്യയന വര്‍ഷത്തില്‍ നിയമിക്കപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കുക, കെ-ടെറ്റ് യോഗ്യതാ പരീക്ഷാ ഇളവ് ഈ വര്‍ഷവും ബാധകമാക്കി ഉടന്‍ ഉത്തരവിറക്കുക. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും, എ.ഐ.പി വിദ്യാലയങ്ങളിലെയും പുതിയ തസ്തികകള്‍ അംഗീകരിക്കുക, അധ്യാപക - വിദ്യാര്‍ഥി അനുപാതത്തില്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച മാനദണ്ഡം തുടരുക തുടങ്ങിയ ആവശ്യങ്ങളും കൗണ്‍സില്‍ യോഗം ഉന്നയിച്ചു. പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി.
പ്രസിഡന്റായി സി.പി ചെറിയ മുഹമ്മദിനെയും (കോഴിക്കോട്), ജനറല്‍ സെക്രട്ടറിയായി എ.കെ സൈനുദ്ദീനെയും (മലപ്പുറം), ട്രഷററായി ഹമീദ് കൊമ്പത്തിനെയും (പാലക്കാട്) തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: വി.കെ മൂസ - കോഴിക്കോട് (സീനിയര്‍ വൈസ് പ്രസി.), പി.കെ ഹംസ - മലപ്പുറം, പി.എ സീതി - തൃശൂര്‍, എം.എം ജിജുമോന്‍ - തിരുവനന്തപുരം, എ.സി അത്താവുള്ള - കാസര്‍കോട്, യൂസഫ് ചേലപ്പളളി - കൊല്ലം (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്ല വാവൂര്‍ - മലപ്പുറം, പി.കെ.എം ഷഹീദ് - മലപ്പുറം, പി.കെ അസീസ് - കോഴിക്കോട്, എം. അഹമ്മദ് - മലപ്പുറം, എന്‍.എ ഇസ്മാഈല്‍ - കണ്ണൂര്‍, എം.പി.കെ അഹമ്മദ്കുട്ടി - കോഴിക്കോട് (സെക്രട്ടറിമാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."