കുട്ടികളുടെ ചികിത്സാ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
പാറശാല: നിങ്ങളുടെ ആരോഗ്യം ഞങ്ങളുടെ ലക്ഷ്യം എന്ന ആശയത്തോടുകൂടി പാറശാല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാറശാല ഗവ.ആയൂര്‍വേദ ആശുപത്രിയില്‍ കുട്ടികള്‍ക്കുവേണ്ടിയുളള ചികിത്സാവിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന എല്ലാവിധ രോഗങ്ങള്‍ക്കുമുളള ചികിത്സകള്‍ 'കൗമാര ഭൃത്യ' എന്ന പദ്ധതിയിലൂടെ ലഭ്യമാക്കും. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പാറശാല പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. സെയ്ദലിയുടെ സ്വാഗതം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.എസ്.സുകേശ് ക്ലാസെടുത്തു.
ചടങ്ങില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിന്ധു മൈക്കിള്‍ , വൈസ് പ്രസിഡന്റ് ആര്.സുകുമാരി , ബ്ലോക്ക് പഞ്ചായത്ത് ആ രോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മഞ്ചു സ്മിത , ബ്ലോക്ക് മെമ്പര്‍മാരായ സതീഷ് , നിര്‍മ്മലാകുമാരി , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്.ബിന്ദു , മെമ്പര്‍മാരായ രാജമ്മ , അനിത , ലാറന്‍സ് , പ്രഭാകുമാരി , സാവിത്രികുമാരി , കോര്‍ഡിനേറ്റര്‍ ഡോ.പ്രവിതകുമാരി , കുടുംബശ്രീ ചെയര്‍ പേഴ്സണ്‍ കെ.ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു. പ്രോജക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. നവീന്‍ വേണു ഗോപാല്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."