HOME
DETAILS
MAL
ജയയുടെ മരണത്തെകുറിച്ച് അന്വേഷിക്കും: പനീര്‍ ശെല്‍വം
backup
February 08 2017 | 05:02 AM
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. ജയലളിതയുടെ മരണം അന്വേഷിക്കണം. ഇതിന് അന്വേഷണ കമ്മിഷനെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്യും. ഇത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ കാണുമെന്നും അദ്ദേഹം ചെന്നൈയില്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
പനീര്‍ശെല്‍വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്
- ശശികലയെ സെക്രട്ടറിയാക്കിയത് നിയമവിരുദ്ധമായി. ശശികല ഇടക്കാല ജനറല്‍ സെക്രട്ടറി മാത്രമാണ്. സ്ഥിരം ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി ജനറല്‍ ബോഡി വിളിച്ച് കൂട്ടും.
- അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും പാര്‍ട്ടിയെ വഞ്ചിച്ച ചരിത്രം തനിക്കില്ല.
- നിയമസഭയില്‍ ശക്തി തെളിയിക്കും.തമിഴ്നാട്ടിലെ ജനങ്ങളെ നേരില്‍ കാണും.
- ജയലളിതയുടെ സഹോദരീ പുത്രി ദീപ ജയകുമാറിന്റെ പിന്തുണ സ്വീകരിക്കും.
- രണ്ട് തവണ താൻ മുഖ്യമന്ത്രിയായി. അത് അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു. എന്നും അമ്മയുടെ പാത പിന്തുടർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."