HOME
DETAILS
MAL
ഉരുളക്കിഴങ്ങ് ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ അന്വേഷണം
backup
January 16 2018 | 05:01 AM
ലഖ്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്പില് ഉരുളക്കിഴങ്ങ് ഉപേക്ഷിച്ച കര്‍ഷകരെ കണ്ടെത്താനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ പിടികൂടാന്‍ മൊബൈല്‍ കോള്‍ ഡാറ്റ പരിശോധനയും തുടങ്ങിയിട്ടുണ്ട്. ഇതിനിടയില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉരുളക്കിഴങ്ങ് താങ്ങുവില നാലു രൂപയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്പില് ഉരുളക്കിഴങ്ങ് ഉപേക്ഷിച്ചത്.
സുരക്ഷാ ചുമതലയില്‍ വീഴ്ച വരുത്തിയ പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത് കൂടാതെ 10,000 പേരുടെ ഫോണ്‍കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതായി സിറ്റി ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉരുളക്കിഴങ്ങുമായി എത്തിയ വാഹനങ്ങളുടെ നമ്പര്‍ ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."