ഉഴവൂര്‍ വിജയനെതിരായ പരമാര്‍ശം: മാണി സി.കാപ്പന്‍ പരസ്യമായി മാപ്പ് പറയണമെന്ന് ടി.പി പീതാംബരന്‍
കൊച്ചി: അന്തരിച്ച ഉഴവൂര്‍ വിജയനെതിരേ പരാമര്‍ശം നടത്തിയ മാണി സി. കാപ്പന്‍ പരസ്യമായി മാപ്പു പറയണമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരരന്‍ പറഞ്ഞു.
മുന്‍ അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയനെ പോലുള്ള 'ജോക്കറെ' പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും ഉഴവൂരിനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്നും മുന്‍പ് മാണി സി. കാപ്പന്‍ ആവശ്യപ്പെട്ടിരുന്നു. ഉഴവൂര്‍ പ്രസിഡന്റായിരിക്കെ പാര്‍ട്ടി രണ്ടു ചേരിയായി മാറിയിരുന്നു. സ്വന്തം ഇഷ്ടം നോക്കിയാണ് ഉഴവൂര്‍ പാര്‍ട്ടിയെ നയിച്ചതെന്നും മാണി സി.കാപ്പന്‍ ഇപ്പോള്‍ ആവര്‍ത്തിച്ചു.
[caption id="attachment_280052" align="alignnone" width="600"] ഉഴവൂര്‍ വിജയന്‍[/caption]എന്നാല്‍, ഒരു വ്യക്തി മരിച്ചെന്നു കരുതി അദ്ദേഹത്തോടുള്ള നിലപാടില്‍ മാറ്റമുണ്ടാകേണ്ട കാര്യമില്ലെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. ഇതിനെതിരേയാണ് നിലവിലെ അധ്യക്ഷനായി ടി.പി പീതാംബരന്‍ രംഗത്തെത്തിയത്. പരസ്യമായി കാപ്പന്‍ മാപ്പു പറയണമെന്നാണ് പീതാംബരന്‍ ആവശ്യപ്പെട്ടത്. ജീവിച്ചിരുന്നപ്പോഴും ഉഴവൂരിനെ കാപ്പന്‍ ആക്ഷേപിച്ചിട്ടുണ്ട്. കാപ്പനെതിരേ പാര്‍ട്ടിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും ടി.പി പീതാംബരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."