സാന്തോം കോളനിയിലെ മദ്യ ശാല: ബഹുജന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
മട്ടാഞ്ചേരി: ഭരണ ഘടന അനുശാസിക്കുന്ന മദ്യ നിരോധനം നടപ്പാക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് മദ്യ നിരോധന സമിതികളുടെ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ പറഞ്ഞു.
ജനവാസ കേന്ദ്രമായ തോപ്പുംപടി സാന്തോം കോളനിയില്‍ സ്ഥാപിച്ചിട്ടുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പന ശാല നീക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ബഹുജന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ഒ.ടി പാലത്തിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് കെ.സി.ബി.സി കൊച്ചി രൂപത മദ്യ വിരുദ്ധ സമിതി ഡയറക്ടര്‍ ഫാദര്‍ ആന്റണി അറക്കല്‍ ഉദ്ഘാടനം ചെയ്തു.
എച്ച്.റഹീം അധ്യക്ഷത വഹിച്ചു. ഫാദര്‍ സേവ്യര്‍ ചിറമേല്‍, കൗണ്‍സിലര്‍ കെ.ജെ പ്രകാശന്‍, ജോണ്‍ അമ്പാട്ട്, അജാമളന്‍, വി.എ എന്‍ട്രീറ്റ തുടങ്ങിയവര്‍ സംസാരിച്ചു. പ്രീതി വാസുദേവന്‍,ലുബീന അസീര്‍,പി.ബി.ഖാലിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."