HOME
DETAILS

അങ്കത്തിനൊരുങ്ങി പനീര്‍ശെല്‍വം; കരുത്തുകാട്ടാന്‍ ശശികല

  
backup
February 08 2017 | 08:02 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%aa%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d

ഇന്നലെ രാത്രിയോടെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരത്തിനടുത്തെത്തിയ കാവല്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വം വി.കെ ശശികലക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. അത്യന്തം നാടകീയ രംഗങ്ങള്‍ക്കാണ് പിന്നീട് തമിഴ്‌നാട് സാക്ഷിയായത്. തന്നെ ശശികല നിര്‍ബന്ധിച്ച് രാജി വെപ്പിക്കുകയായിരുന്നെന്നും ജനങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ താന്‍ രാജി പിന്‍വലിക്കുമെന്നും പറഞ്ഞതോടെ ഒരു പിളര്‍പ്പിലേക്കാണ് അണ്ണാ ഡി.എം.കെ നീങ്ങുന്നതെന്ന് വ്യക്തമായിരുന്നു.ജയലളിത ചികിത്സയില്‍ കഴിയുന്ന വേളയില്‍ തന്നെ ഒരിക്കല്‍പോലും അവരെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്ന് ഒ.പനീര്‍ശെല്‍വം പറഞ്ഞു.

മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണര്‍ ചെന്നൈയില്‍ എത്തിയാലുടന്‍ അദ്ദേഹത്തെ കാണുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.

ശശികല എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്നാണ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്.

ശശികലക്കെതിരെ പനീര്‍ സെല്‍വത്തിന്റെ ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ വര്‍കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനും രംഗത്തുവന്നു.


അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയായുള്ള ശശികലയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞു.

അനിശ്ചിതത്വം തുടരുന്നതിനിടെ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് ശശികലയുടെ നേതൃത്വത്തില്‍ നിയമസഭാ കക്ഷി യോഗം ചേര്‍ന്നു. ശശികലയ്ക്ക് പിന്തുണയുമായി 131 എം.എല്‍.എമാര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 117 എം.എല്‍.എമാരുടെ പിന്തുണയാണ് വേണ്ടത്. യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണാതെ ശശികല പോയസ്ഗാര്‍ഡനിലേക്ക് മടങ്ങുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  41 minutes ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago