അംഗീകാരമില്ലാത്ത കോഴ്സിന്റെ പേരില്‍ തട്ടിപ്പ് : മംഗളം കോളജ് അടച്ചു പൂട്ടണമെന്നാവശ്യം
കോട്ടയം: അംഗീകാരമില്ലാതെ വിദ്യാര്‍ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കി പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്ന മംഗളം കോളജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കോട്ടയം ജില്ലാ കമ്മിറ്റി സമരം സംഘടിപ്പിക്കുന്നു.
കോട്ടയം നീലിമംഗലത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം 2012 മുതല്‍ പി.എസ്.സി അംഗീകാരമില്ലാത്ത കോഴ്സുകളാണ് നടത്തുന്നത്.പി.എസ്.സി അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴ്സുകളിലേയ്ക്ക് പ്രവേശനം നടത്തികൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ ബി.എസ്.സി സി.എല്‍.ടി.എം എന്ന കോഴ്സ് ബി.എസ്.സി എം.എല്‍.ടി എന്ന പേരില്‍ നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണ്.
നിലവില്‍ ഈ സ്ഥാപനം ഭാരതീയാര്‍ യൂനിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്നതായാണ് മാനേജ്മെന്റ് പറയുന്നത്. എന്നാല്‍ ബി.എസ്.സി എം.എല്‍.ടി കോഴ്സ് നടത്താന്‍ ഈ സര്‍വകലാശാലയ്ക്ക് യു.ജി.സിയുടെ അംഗീകാരമില്ല. ഇവിടെ കോഴ്സിനു ചേര്‍ന്ന വിദ്യാര്‍ഥിയ്ക്ക് ഇന്റേണ്‍ഷിപ് നല്കാന് പ്രമുഖ മെഡിക്കല്‍ കോളജ് വിസമ്മതിച്ചതോടെയാണ് ഈ കോഴ്സിന് അംഗീകാരമില്ലെന്ന് കുട്ടികള്‍ അറിയുന്നത്. ഇങ്ങനെയൊരു കോഴ്സ് നിലിവിലില്ലെന്നായിരുന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞത്.
തുടര്‍ന്ന് മംഗളം കോളജധികൃതര്‍ ബി.എസ്.സി.സി എല്‍.ടി.എം എന്ന കോഴ്സ് ബി.എസ്.സി എം.എല്‍.ടി കോഴ്സിനു തുല്യമാണെന്നും രണ്ടിനും ഒരേ സിലബസ് ആണ് പഠിപ്പിക്കുന്നതെന്നും വ്യക്തമാക്കി 2016 ആഗസ്ത് നാലിന് സാക്ഷ്യപത്രവും നല്കി. ഇതോടെയാണ് തങ്ങള്‍ ലക്ഷങ്ങള്‍ മുടക്കി വര്‍ഷങ്ങള്‍ പാഴാക്കി അഭ്യസിക്കുന്ന കോഴ്സിന് യാതൊരു വിലയുമില്ലെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും തിരിച്ചറിയുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ പി.എ അഫ്സല് , വൈസ് പ്രസിഡന്റ പി.കെ സിറാജുദ്ദീന്, , സെക്രട്ടറി യു നവാസ് , എം കെ നിസാമുദ്ദീന്‍ , ഷെഫീഖ് റസാഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."