'തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കുതിരക്കച്ചവടം അനുവദിക്കില്ല'
മുംബൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. മുബൈയിലെ ഒരു പൊതുചടങ്ങിലാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.
പനീര്‍സെല്‍വം യോഗ്യനല്ലാത്തവനല്ല. അദ്ദേഹത്തിന് രാഷ്ട്രീയ പരിചയം ഉണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പനീര്‍സെല്‍വത്തിന് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന് പിന്തുണയുമായി ഒരു എ.ഐ.ഡി.എം.കെ എം.എല്‍.എ കൂടി രംഗത്ത് വന്നു.
ഇതോടെ പനീര്‍സെല്‍വത്തിന് പിന്തുണ നല്‍കുന്ന എം.എ.ല്‍.എമാരുടെ എണ്ണം നാലായി.
വാസുദേവനല്ലൂര്‍ എം.എല്‍.എ മനോഹരനാണ് പനീര്‍ സെല്‍വത്തിന് പിന്തുണയുമായി എത്തിയത്.
നാളെ ചെന്നൈയില്‍ എത്തുന്ന ഗവര്‍ണറെ വി.കെ ശശികലയും ഒ.പനീര്‍സെല്‍വവും കാണും.
ഗവര്‍ണറുടെ ഇടപെടലോടുകൂടിയാണ് ശശികല മുഖ്യമന്ത്രിയാകാനുള്ള സത്യപ്രതിജ്ഞ വൈകിയത്.
ചെവ്വാഴ്ച രാത്രി പനീര്‍സെല്‍വം വാര്‍ത്താസമ്മേളനത്തില്‍ വിവാദങ്ങളുമായി രംഗത്തെത്തിയതോടെയാണ് തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തത്.
അതേസമയം 130 എം.എല്‍.എ മാരുടെ പിന്തുണയാണ് ശശികല അവകാശപ്പെടുന്നത്. എന്നാല്‍ അഴിമതി കേസുകള്‍ ശശികലയുടെ മുഖ്യമന്ത്രിയാവാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."