HOME
DETAILS
MAL
ഏതെങ്കിലും പാര്‍ട്ടിയുമായി ചേര്‍ന്ന് മന്ത്രിയാകാനില്ല: കോവൂര്‍ കുഞ്ഞുമോന്
backup
January 17 2018 | 01:01 AM
കൊല്ലം: ഏതെങ്കിലും പാര്‍ട്ടിയുമായി ചേര്‍ന്ന് മന്ത്രിയാകാന്‍ താല്പര്യമില്ലെന്ന് കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ. എന്‍.സി.പിയില്‍ ചേര്‍ന്ന് മന്ത്രിയാകുമെന്നുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇടതുമുന്നണി ആര്.എസ്.പി (ലെനിനിസ്റ്റ്) പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്കിയാല് സ്വികരിക്കും. ആര്.എസ്.പി (ലെനിനിസ്റ്റ്) എന്‍.സി.പിയുമായി ചേര്‍ന്ന് മന്ത്രിസഭയിലെത്താന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ്. തങ്ങളുടെ പ്രതിനിധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് എല്‍.ഡി.എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."