HOME
DETAILS

അഗസ്ത്യവനത്തില്‍ കാട്ടുതീ പടരുന്നു

  
backup
February 08 2017 | 19:02 PM

%e0%b4%85%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81

അമ്പൂരി:അഗസ്ത്യവനത്തിലെ ഉള്‍ഭാഗങ്ങളില്‍ കാട്ടുതീ പടരുന്നു. ഇന്നലെ രാത്രി പിടിച്ച കാട്ടുതീ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടര്‍ന്ന് പുല്‍മേടുകള്‍ കത്തിയമര്‍ന്നതായി സൂചനയുണ്ട്. വിവരം വനം വകുപ്പിനെ ആദിവാസികള്‍ അറിയിക്കുകയായിരുന്നു.

നാച്ചിയാര്‍മൊട്ട, വരയാട്ടുമൊട്ട, എന്നിവിടങ്ങളിലാണ് ആദ്യം തീ കണ്ടത്. അഗസ്ത്യമുടിയ്ക്ക് കീഴെയുള്ള പുല്‍മേടുകളില്‍ തീ പടര്‍ന്നത് അതിനുശേഷമാണ്. അണകാല്‍ ആദിവാസി കോളനിയ്ക്ക് അടുത്താണ് പിന്നീട് കാട്ടുതീ കാണപ്പെട്ടത്.15 കിലോമീറ്റര്‍ അകലെ തീര്‍ത്ഥകരയ്ക്ക് അടുത്തുള്ള പുല്‍മേടുകള്‍, പുലിവിഴുന്നചൊന,കതിരുമുടി തുടങ്ങി വിവിധ ഭാഗങ്ങളില്‍ കാട്ടുതീ പടരുന്നുണ്ട്. പുല്‍മേടുകള്‍ക്ക് പുറമേ നിത്യഹരിത വനത്തിലേയ്ക്കും തീ പടരാന്‍ ഇടയുള്ളതായി ചൂണ്ടിക്കാട്ടുന്നു.

കാട്ടുമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങള്‍ കൂടിയാണ് ഈ ഭാഗങ്ങള്‍. ആന, കാട്ടുപോത്ത്, കരടി,സിംഹവാലന്‍ കുരങ്ങ് തുടങ്ങി നിരവധി വന്യജീവികള്‍ക്കും ഭീഷണിയായിരിക്കുകയാണ് കാട്ടുതീ. വിറളി പിടിച്ചോടുന്ന കാട്ടുമൃഗങ്ങള്‍ കൂട്ടമായി ആദിവാസികേന്ദ്രങ്ങളില്‍ എത്തുമോ എന്ന ആശങ്കയുമുണ്ട്.

അഗസ്ത്യവനത്തിലെ പുല്‍മേടുകള്‍ ജലേ്രസാതസുകളുടെ പ്രഭവകേന്ദ്രമാണെന്നും അഗസ്ത്യമുടിയില്‍നിന്നും ഉത്ഭവിക്കുന്ന നെയ്യാര്‍, കരമനയാര്‍ തുടങ്ങിയ വന്‍ നദികളുടെയും അസംഖ്യം ചെറുനദികളുടെയും സംഭരണസ്രോതസുകളാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ ശാസ്ത്രസംഘം കണ്ടെത്തിയിരുന്നു.

പുല്‍മേടുകള്‍ നിത്യഹരിതവനത്തെപ്പോലെ സംരക്ഷിക്കണമെന്നും കാട്ടുതീ പടരുന്നത് തടയാന്‍ നടപടിവേണമെന്നും നിര്‍ദേശിച്ചിരുന്നു. പുല്‍മേടുകളില്‍ അന്യം നിന്നുപോയ നെല്ലിനം കണ്ടെത്തിയിരുന്നു. മാനിലയിലെ നെല്‍ ഗവേഷണകേന്ദ്രത്തിലെത്തിച്ച ഈ ഇനം പിന്നീട് അത്യുല്‍പ്പാദനശേഷിയുള്ള നെല്ല് ഇനമായി മാറുകയും ചെയ്തു.

നിരവധി ഭക്ഷ്യവിളകളുടെ തായ്‌വേര് അടങ്ങിയിട്ടുള്ള പുല്‍മേടുകള്‍ അടക്കമുള്ളവ കത്തിയമരുകയാണ്. ഭാവിയില്‍ വന്‍ജലക്ഷാമത്തിന് വരെ വഴി തെളിച്ചേയ്ക്കാവുന്ന ഒന്നായി കാട്ടുതീ മാറുമെന്നും വിദഗ്ധര്‍ പറയുന്നു.
തീ മന:പൂര്‍വം പടര്‍ത്തിയതാകാമെന്നും സംശയിക്കുന്നുണ്ട്. മൃഗവേട്ടയ്ക്കും വൈഡൂര്യഖനനത്തിനും എത്തുന്നവരാകാം എന്നാണ് സംശയിക്കുന്നത്. ആദിവാസികളും വേട്ടക്കു മുന്‍പ് തീ ഇടാറുണ്ട്. അനുമതിയില്ലാതെ അഗസ്ത്യവനദര്‍ശനത്തിന് രഹസ്യമായി പോകുന്ന സംഘങ്ങളെയും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പാണ്ടിക്കാറ്റിന്റെ സമയമാണിത്. തീ പെട്ടെന്ന് പടര്‍ന്ന് പിടിക്കും. എന്നിട്ടും വനംവകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ല.
തീ പിടിക്കുന്നത് ഉള്‍ക്കാട്ടില്‍ ആയതിനാല്‍ ആരും അറിയില്ലെന്ന് കരുതി മൂടിവയ്ക്കാനാണ് ശ്രമിക്കാറ്. ഉള്‍ക്കാട് ആയതിനാല്‍ തീ പടര്‍ന്നത് അന്വേഷിക്കാന്‍ പോലും ആരും പോകാറില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago