വീടിന്റെ ഓടിളക്കിയിറങ്ങിയ മോഷ്ടാക്കള്‍എണ്‍പത്താറായിരം രൂപ കവര്‍ന്നു
കൊട്ടാരക്കര: വീടിന്റെ ഓടിളക്കിയിറങ്ങിയ മോഷ്ടാക്കള്‍ എണ്‍പത്തറായിരം രൂപ കവര്‍ന്നു. തൃക്കണ്ണമംഗല്‍ തട്ടത്തുപള്ളിക്കു സമീപം ജിനിസദനത്തില്‍ തങ്കച്ചന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ മോഷണം നടന്നത്. വീടുനിര്‍മാണത്തിന്റെ ആവശ്യത്തിലേക്കായി അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. തങ്കച്ചന്റെ ഭാര്യ ചിന്നമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ചിന്നമ്മ ഉണര്‍ന്നതോടെയാണ് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടത്. അടുക്കളയുടെ ഓടിളക്കിയിറങ്ങി വിവിധ മുറികളിലായുണ്ടായിരുന്ന അലമാരകള്‍ മോഷ്ടാക്കള്‍ കുത്തിത്തുറന്നു. എല്ലാ സാധനങ്ങളും വാരിവലിച്ചെറിയുകയും ചെയ്തിട്ടു. വീട്ടുകാര്‍ പെട്ടെന്നു പിന്നാലെ എത്താതിരിക്കാന്‍ മുറികള്‍ക്കുള്ളില്‍ എണ്ണയും മോഷ്ടാക്കള്‍ ഒഴിച്ചിരുന്നു. വാതിലിന്റെ പൂട്ട്, ബാഗുകള്‍, വസ്ത്രങ്ങള്‍ എന്നിവ വീടിന്റെ പലഭാഗങ്ങളില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."