ബജറ്റ്: നാല് നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പരിഷ്കരണത്തിനൊരുങ്ങി റെയില്‍വേ. ഈ വര്‍ഷത്തെ പൊതു ബജറ്റില്‍ റെയില്‍വേയുടെ സ്വപ്ന പദ്ധതികള്‍ സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം.
പദ്ധതികളില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നതാണ് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത സുവര്‍ണ ചതുഷ്കോണ കോറിഡോര്‍ പദ്ധതി. കഴിഞ്ഞ ബജറ്റില്‍ ഡല്‍ഹി-മുംബൈ കോറിഡോര്‍ പദ്ധതിക്ക് 11,189 കോടിയുടെയും ഡല്‍ഹി-ഹൗറ കോറിഡോര്‍ പദ്ധതിക്ക് 6,875 കോടിയുടെയും അംഗീകാരം നല്‍കിയിരുന്നു.
തുടര്‍ന്നാണ് നാല് നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ പദ്ധതിക്ക് റെയില്‍വേ രൂപം നല്‍കിയത്. ഇത് യാഥാര്‍ഥ്യമാകുമ്പോള്‍ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കി.മീറ്റര്‍ മുതല്‍ 200 കി.മീറ്റര്‍ വരെയാക്കാനാകും.
ചുരുങ്ങിയത് 40,000 കോടി രൂപയെങ്കിലും ഇതിനായി വേണ്ടിവരുമെന്നാണ് റെയില്‍വേ കണക്കാക്കുന്നത്.
രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ഓഗസ്റ്റ് 15ന് ഉദ്ഘാടനം ചെയ്യുന്ന രീതിയിലായിരിക്കും ഈ പദ്ധതിയുടെ നിര്‍മാണം.
നാല് നഗരങ്ങളിലേക്കും ഇപ്പോഴുള്ള ട്രെയിന്‍ യാത്രയുടെ സമയം കോറിഡോര്‍ യാഥാര്‍ഥ്യമാകുന്നതോടെ നേര്‍പകുതിയായി കുറയും. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രക്ക് എടുക്കുന്ന സമയം 26 മുതല്‍ 40 മണിക്കൂര്‍ വരെയാണ്.
തുരന്തോ എക്സ്പ്രസിന് 26 മണിക്കൂര്‍ വേണ്ടിവരുമ്പോള്‍ ജ്ഞാനേശ്വരി എക്സ്പ്രസിന് 30 മണിക്കൂര്‍ വേണം.
സെമി ഹൈസ്പീഡ് ട്രെയിന്‍ വരുന്നതോടെ 10 മുതല്‍ 16 വരെ മണിക്കൂര്‍കൊണ്ട് ഇരുനഗരങ്ങളിലേക്കും യാത്ര ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."