HOME
DETAILS

സഊദി അഴിമതിക്കേസ്: പ്രതികളില്‍ ഏതാനും പേര്‍ കൂടി മോചിതരായി

  
backup
January 17 2018 | 03:01 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf


റിയാദ്: സഊദി കിരീടാവകാശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പിടികൂടി തുറുങ്കിലടക്കപ്പെട്ട പ്രമുഖരില്‍ ഏതാനും പേര്‍ കൂടി പുറത്തിറങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പിടികൂടിയതിനുശേഷം ഇവരെ താമസിപ്പിച്ചിരുന്ന റിയാദിലെ റിത്സ് കാള്‍ട്ടന്‍ ഹോട്ടലില്‍നിന്നാണ് ഇവരെ വിട്ടയച്ചതെന്നും സഊദി ഭരണകൂടം ആവശ്യപ്പെട്ട അഴിമതിപ്പണം ഖജനാവിലേക്ക് തിരിച്ചടച്ചാണ് ഇവര്‍ പുറത്തിറങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പുറത്തിറങ്ങിയവരില്‍ നേരത്തെ സര്‍ക്കാര്‍തലങ്ങളില്‍ ഉന്നത നിലയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യം ഇവര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ് ഇവര്‍ക്കു മോചനം നല്‍കിയയത്.
വരുംദിവസങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ പേരെ വിട്ടയക്കുമെന്നാണു കരുതുന്നത്. ഇതിനായി മറ്റുള്ളവരുടെയും മോചനകാര്യം പരിഗണയിലാണ്. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പണം പൊതുഖജനാവിലേക്കു തിരിച്ചടക്കാന്‍ സന്നദ്ധമായാല്‍ ഇവര്‍ക്കു പുറത്തിറങ്ങാമെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ലോകത്തെ മുന്‍നിര കോടീശ്വരനും പശ്ചിമേഷ്യയിലെയും സഊദിയിലെയും ഏറ്റവും സമ്പന്നനുമായ വലീദ് ബിന്‍ തലാല്‍ രാജകുമാരനും തനിക്കെതിരേയുള്ള കേസ് ഒത്തുതീര്‍ക്കുന്നതിനുള്ള ചര്‍ച്ചയിലാണ്. എന്നാല്‍, ഒത്തുതീര്‍പ്പ് ചര്‍ച്ച പ്രകാരം ഖജനാവിലേക്കു തിരിച്ചടക്കേണ്ട പണത്തിന്റെ കാര്യത്തില്‍ ധാരണയിലെത്താന്‍ ഇരു വിഭാഗത്തിനും സാധിക്കാത്തതാണു മോചനം നീണ്ടുപോകാന്‍ കാരണം.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ സഊദി ബിന്‍ ലാദിന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബക്ര്‍ ബിന്‍ ലാദിനും ഒത്തുതീര്‍പ്പു ചര്‍ച്ചയിലാണ്. കമ്പനിയിലെ തന്റെ ഓഹരികള്‍ സര്‍ക്കാരിനു നല്‍കി ഒത്തുതീര്‍പ്പാക്കാനാണു ശ്രമം നടക്കുന്നത്.
കേസില്‍ അറസ്റ്റിലായവരില്‍ 95 ശതമാനവും അവിഹിതമാര്‍ഗത്തിലൂടെയെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ പണം പൊതുഖജനാവിലേക്കു തിരിച്ചടച്ചു മോചനം നേടാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഈ തുക തിരിച്ചടച്ചവര്‍ മോചിതരാകുകയും ചെയ്തിട്ടുണ്ട്.
ബാക്കിയുള്ളവര്‍ തങ്ങള്‍ക്കെതിരായ കേസുകള്‍ കോടതിയില്‍ നേരിടാനാണ് ഒരുങ്ങുന്നത്. പ്രതികളുമായുള്ള ഒത്തുതീര്‍പ്പു ധാരണയിലൂടെ ഏകദേശം 37,500 കോടി റിയാല്‍ പൊതുഖജനാവിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണു സര്‍ക്കാര്‍ കണക്കാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 minutes ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  15 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  25 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  an hour ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago