HOME
DETAILS
MAL
കൊളംബിയയില്‍ പാലം തകര്‍ന്ന് പത്തു മരണം
backup
January 17 2018 | 03:01 AM
ബൊഗോട്ട: കൊളംബിയയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് 10 മരണം. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ചിരാജാറയിലാണു സംഭവം. തലസ്ഥാനഗരമായ ബൊഗോട്ടയുമായി വില്ലാവിസന്‍സിയോ നഗരത്തെ ബന്ധിപ്പിക്കുന്നതിനുള്ള ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ചുകൊണ്ടിരുന്ന പാലമാണ് തകര്‍ന്നത്. 450 മീറ്റര്‍ നീളമുള്ള പാലമാണു തകര്‍ന്നത്. ജൂണില്‍ നിര്‍മാണം പൂര്‍ത്തിയാകേണ്ട പാലമാണിത്.
അപകടസമയത്ത് ജോലിക്കാര്‍ പലരും പാലത്തിലില്ലാതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി കുറയാന്‍ കാരണം. പുതിയ പാതയുടെ ഭാഗമായി 18 തുരങ്കങ്ങളും 42 പാലങ്ങളുമാണ് ഇവിടെ നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."