രോഗികള്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി രാജേട്ടന്‍
സുല്‍ത്താന്‍ബത്തേരി: ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണമൊരുക്കി രാജേട്ടന്‍. മാടക്കര വലിയവട്ടം സ്വദേശി രാജഗോപാല്‍ എന്ന രാജേട്ടനാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ബത്തേരി താലൂക്ക് ആയ്യൂര്‍വേദ ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്നത്.
ദിവസം രണ്ടായിരത്തോളം രൂപ ചെലവുവരുന്ന ഈ മാതൃക പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവാന്‍ ബുദ്ധിമുട്ടുകയാണ് ഇപ്പോള്‍ രാജേട്ടന്‍. 2016 ഏപ്രില്‍ 10നാണ് മാതൃകാപരമായ പ്രവര്‍ത്തനം രാജേട്ടന്‍ ആരംഭിച്ചത്.
ഇവിടെ ചികില്‍സക്കെത്തിയ ഇദ്ദേഹം ഇവിടത്തെ രോഗികളുടെ അവസ്ഥ മനസിലാക്കിയാണ് ഇത്തരമൊരു മഹത്പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരും അവരുടെ കൂട്ടിരിപ്പുകാരുമടക്കം ദിവസവും 150ഓളം പേര്‍ക്കാണ് രാജേട്ടന്‍ ഉച്ചഭക്ഷണം നല്‍കുന്നത്. ദിവസവും 2000ത്തോളം രൂപ ചെലവുവരുന്ന ഈ പ്രവര്‍ത്തി കഴിഞ്ഞ ഒരുവര്‍ഷക്കാലമായി മുടക്കിയിട്ടില്ല.
അധികദിവസവും സ്വന്തം കൈയ്യില്‍ നിന്നും പണം മുടക്കിയാണ് രാജേട്ടന്‍ ഈ മാതൃകപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. നിലവില്‍ ഈ പ്രവര്‍ത്തി മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോള്‍ രാജേട്ടന്‍. സമാന മനസ്ഥിതിക്കാരുടെ സഹായം ലഭിച്ചാല്‍ പദ്ധതി തുടരാന്‍ തന്നെയാണ് രാജേട്ടന്റെ ആഗ്രഹം.
പുലര്‍ച്ചെ അഞ്ചുമണിക്കെത്തി ഉച്ചക്ക്‌ശേഷം മൂന്നിന് തിരിച്ചുപോകുന്ന ഇദ്ദേഹത്തിന്റെ കയ്യില്‍ പണം ഒന്നുമില്ലെങ്കിലും ഒന്നുണ്ട് നാളെയും ഇവിടെയെത്തി രോഗികള്‍ക്ക് ഭക്ഷണം നല്‍കുമെന്ന ശുഭപ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."