ചുഴലിക്കാറ്റ്
ഇളം കാറ്റ് മരത്തിന്റെ ചില്ലകളില്‍ തട്ടി കവിളില്‍ തലോടി ദൂരേക്ക് പറന്നുപോകുന്നു. കടുത്തചൂടില്‍ മരച്ചില്ലയൊന്നിളകി ഉണ്ടാകുന്ന കുഞ്ഞുകാറ്റുപോലും സുഖമുള്ളൊരനുഭവമാണ്. ഉച്ചമര്‍ദ മേഖലയില്‍ നിന്ന് നിമ്‌ന മര്‍ദ മേഖലയിലേക്കുള്ള ശക്തമായ വായുസഞ്ചാരത്തിന് പറയുന്നപേരാണ് കാറ്റ്. എന്നാല്‍ ചില സമയത്ത് കാറ്റിന്റെ മട്ടുമാറും. മുഖം പ്രക്ഷുബ്ധമാവും. നാശനഷ്ടങ്ങള്‍ വരുത്തും. ചിലപ്പോള്‍ ഭീകരതാണ്ഡവമാടും. പലതിനേയും പല പേരുകള്‍ ചൊല്ലിയാണ് ഇന്ന് നമ്മള്‍ വിളിക്കുന്നത്. ഫൈലിന്‍, നിലോഫര്‍, ഹുദ് ഹുദ്, റോവാനു, ഓഖി തുടങ്ങിയ ചക്രവാതങ്ങള്‍ അവയിലെ ഒടുവിലത്തെ ഉദാഹരണങ്ങളാണ്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീശിയ കത്രീന,റീത്ത, ഫൈലിന്‍,ഹെലന്‍, ലെഹര്‍ എന്നീ ചക്രവാതത്തിന്റെ പേരുകള്‍, നാശം വിതച്ച പ്രദേശങ്ങള്‍, കാറ്റിന്റെ ശക്തി ഇവയെല്ലാം ഓര്‍മിച്ചെടുക്കാന്‍ സാധിക്കും. പേരുകളിലെ വ്യത്യസ്തതയും ആകര്‍ഷണീയതയുമാണ് അതിന് കാരണം. അതു കൊണ്ടാണ് ചക്രവാതങ്ങള്‍ക്ക് പേരുകള്‍ നിര്‍ദേശിച്ചു തുടങ്ങിയത്. ഇന്ത്യകണ്ട ഏറ്റവും ഭയാനകമായ ചുഴലിക്കാറ്റ് വീശിയത് 1999 ഒക്ടോബറില്‍ ഒഡീഷയിലാണ്. അന്നതിന് പേരുകള്‍ നിര്‍ദേശിച്ചിരുന്നില്ല. ആ കാറ്റിന്റെ ഭീകര രൂപമോ നാശത്തിന്റെ വ്യാപ്തിയോ പെട്ടെന്ന് ഓര്‍മിച്ചെടുക്കുവാനും അതുകൊണ്ടുതന്നെ പ്രയാസമാണ്.
അനിമോളജി
കാറ്റിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേരാണ് അനിമോളജി. കാറ്റിന്റെ വേഗം അളക്കുന്ന ഉപകരണമാണ് ബിയു ഫോര്‍ട്ട് സ്‌കെയില്‍. കാറ്റിന്റെ ദിശാമര്‍ദം അളക്കുന്ന ഉപകരണം അനിമോമീറ്റര്‍ ആണ്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ മുതല്‍ ഒന്‍പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കറ്റിനെ ഇളം തെന്നല്‍ (മന്ദമാരുതന്‍) എന്നു പറയുന്നു.
മണിക്കൂറില്‍ 57കി.മി മുതല്‍ 96 കി.മി വരെ വേഗത്തില്‍ വീശുന്ന കാറ്റിന്റെ പേരാണ് ചക്രവാതം. അന്തരീക്ഷം ഏറ്റവും പ്രക്ഷുബ്ധമായ അവസ്ഥക്ക് ടൊര്‍നാഡോ എന്നാണ് പറയുന്നത്. ഇതിന് മണിക്കൂറില്‍ 400 കി.മി വേഗതയാണുള്ളത്. ഫുജിതാ സ്‌കെയില്‍ ഉപയോഗിച്ചാണ് വേഗത അളക്കുന്നത്.
അറ്റ്‌ലാന്റിക് പസഫിക് സമുദ്രങ്ങളില്‍
അറ്റ്‌ലാന്റിക് സമുദ്രങ്ങളില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളെ ഹരിക്കേനുകള്‍ എന്നും പസഫിക്കിലെ ചുഴലിക്കാറ്റിനെ ടൈഫൂണുകള്‍ എന്നും അറിയപ്പെടുന്നു. ഈ സമുദ്രങ്ങളില്‍ ഒരു ചുഴലിക്കാറ്റ് രൂപം പ്രാപിച്ചാല്‍ തുടര്‍ന്ന് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് ഉള്ളില്‍ മറ്റൊന്നു കൂടി രൂപം കൊള്ളാറുണ്ട്. ശേഷം രണ്ട് ചുഴലിക്കാറ്റുകള്‍ ശക്തിപ്രാപിച്ച് വിവിധ ദിശകളിലേക്ക് നീങ്ങി ആഞ്ഞടിക്കുന്നു.
1953 മുതല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെടുന്ന കാറ്റുകള്‍ക്ക് ദേശീയ അറിക്കേയ്ന്‍ കേന്ദ്രം തയാറാക്കിയ ലിസ്റ്റില്‍ നിന്നും പേരുകള്‍ നല്‍കി തുടങ്ങി. ഈ പട്ടിക ഇപ്പോള്‍ ലോക കാലാവസ്ഥ സംഘടനയാണ് ശ്രദ്ധിക്കുന്നത്.
ശാന്തസമുദ്രത്തിലെ ടൈഫൂണുകള്‍ക്ക് 1978 മുതലും അറ്റ്‌ലാന്റിക് ചുഴലിക്കാറ്റുകള്‍ക്ക് 1989 മുതലും ഈ പട്ടിക നിലവില്‍ വന്നു.
ഇംഗ്ലിഷ് അക്ഷരമാലയിലെ ഝ ഡ ത ഥ ദ എന്നീ അക്ഷരങ്ങളില്‍ തുടങ്ങിയ പേരുകള്‍ വിരളമായതിനാല്‍ അത്തരം പേരുകള്‍ ഈ പട്ടികയില്‍ ഉണ്ടായിരുന്നില്ല. 21 അക്ഷരമാലയില്‍ ഓരോ അക്ഷരത്തില്‍ ആരംഭിക്കുന്ന 21പേരുകള്‍ വീതം ഈ പട്ടികയില്‍ ഉണ്ടായിരിക്കും. ഇത്തരത്തില്‍ അഞ്ച് വര്‍ഷത്തേക്ക് ആവശ്യമായ അഞ്ച് പട്ടികകള്‍ ഒരേ സമയം തയാറാക്കുന്നു. ക്രമത്തില്‍ വീണ്ടും ഉപയോഗിക്കുന്നു.
ഇന്ത്യന്‍ മഹാസമുദ്രം
1864ല്‍ ഇന്ത്യയിലെ പൂര്‍വ തീരത്തുള്ള കൊല്‍ക്കത്തയിലും മച്ചിലിപട്ടണത്തിലും ശക്തമായ രണ്ട് ചുഴലിക്കാറ്റുകള്‍ ആഞ്ഞടിച്ചു. വന്‍ നാശനഷ്ടമാണ് അന്നുണ്ടായത്. തുടര്‍ന്ന് പൂര്‍വ തീരത്ത് രൂപം കൊണ്ടേക്കാവുന്ന ചുഴലിക്കാറ്റുകളെ പറ്റി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം1865ല്‍ തന്നെ ഇന്ത്യയില്‍ സ്ഥാപിതമായി.
1875 ല്‍ ആണ് കാലാവസ്ഥാ വകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.1886 ല്‍ ചുഴലിക്കാറ്റുകളെ പറ്റി മുന്നറിയിപ്പ് നല്‍കുന്ന ഉത്തരവാദിത്വം കാലാവസ്ഥാ വകുപ്പ് ഏറ്റെടുത്തു. 2004 സെപ്തംബര്‍ മുതലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകള്‍ക്ക് നാമകരണ പ്രക്രിയ ആരംഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന എട്ട് ഏഷ്യന്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്,മ്യാന്മാര്‍, ഒമാന്‍, പാകിസ്താന്‍, ശ്രീലങ്ക, തായ്‌ലന്റ് എന്നീ രാജ്യങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ ഉള്‍ക്കൊള്ളുന്ന പട്ടിക ഇംഗ്ലിഷ് അക്ഷരമാലക്രമത്തില്‍ തയാറാക്കുന്നു.
ചുഴലിക്കാറ്റിന്റെ നിരീക്ഷണത്തിനും പഠനത്തിനും വേണ്ടി പ്രാദേശിക അടിസ്ഥാനത്തില്‍ സ്ഥാപിച്ച കാലാവസ്ഥാ കേന്ദ്രമാണ് പേരുകള്‍ നിര്‍ദേശിക്കുന്നത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊള്ളുന്ന കാറ്റുകള്‍ക്കാണ് ഈ പട്ടികയില്‍ നിന്നു പേരുകള്‍ നിശ്ചയിക്കപ്പെടുന്നത്. പട്ടിക ഉപയോഗിച്ച് കഴിഞ്ഞാല്‍ അത് വീണ്ടും ആവര്‍ത്തിക്കുകയില്ല.
ഓഖി
കന്യാകുമാരി, തിരുവനന്തപുരം,കൊല്ലം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 2017 നവംബര്‍ 30ന് ആഞ്ഞു വീശിയ ചുഴലിക്കാറ്റ് ആളപായവും നാശനഷ്ടവും വിതച്ചാണ് കടന്നുപോയത്.
കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയില്‍ രൂപപ്പെട്ട ഓഖി തെക്കന്‍ കേരളത്തില്‍ 120 കി.മി വേഗത്തിലാണ് വീശിയടിച്ചത്. പിന്നീട് ലക്ഷദ്വീപ് മേഖലയില്‍ മിനിക്കോയ്ക്ക് തെക്കു കിഴക്ക് 480 കി.മി വേഗതയില്‍ സംഹാരതാണ്ഡവമാടി ഭീതി പരത്തി കടന്നുപോയി.
ഓഖി എന്ന പേര് നല്‍കിയത് ബംഗ്ലാദേശാണ്. പിന്നീട് രൂപപ്പെട്ട കാറ്റിന് സാഗര്‍ എന്ന പേര് നല്‍കിയത് ഇന്ത്യയാണ്. ഇനി ഊഴം മാലിദ്വീപിനാണ്. ഇനി വീശിയടിക്കാന്‍ പോകുന്ന കാറ്റിന്റെ പേര് മെകുനു എന്നാണ്.
പേരിന്റെ ചരിത്രം
1825ല്‍ ജുലൈ 23ന് പ്ലോട്ടോറിക്കയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിന് സെന്റ് ആന്‍ജലോ എന്നും 1878ല്‍ സെപ്തംബര്‍ 13ന് ഈ പ്രദേശത്ത് തന്നെ വീശിയ കൊടുങ്കാറ്റിന് സെന്റ് ഫിലിപ്പെന്നും പേരിട്ടിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ കൊടുങ്കാറ്റുകള്‍ക്ക് പേരിട്ടിരുന്നു. അതിലേറയും ആല്‍ഫാബീറ്റാ അക്ഷരമാലയിലെ പേരുകള്‍ ആയിരുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്താണ് ചുഴലിക്കാറ്റുകള്‍ക്ക് സ്ത്രീകളുടെ പേരുകള്‍ നല്‍കുന്ന രീതി നിലവില്‍ വന്നത്. എളുപ്പത്തില്‍ ഉച്ചരിക്കാനും ആശയവിനിമയത്തിലെ പ്രയാസം കണക്കിലെടുത്തും ചെറിയ പേരുകള്‍ ആണ് നിര്‍ദേശിച്ചിരുന്നത്.
1953 മുതല്‍ പേരുകള്‍ അക്ഷരമാലാക്രമത്തില്‍ നല്‍കണമെന്ന് ലോക കാലാവസ്ഥാ സംഘടന നിര്‍ദേശിച്ചു. ദുരന്തങ്ങളും നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് കൊടുങ്കാറ്റുകള്‍ക്ക് സ്ത്രീകളുടെ പേരുകള്‍ നല്‍കുന്നതിനെതിരേ പ്രതിഷേധവും ഉയര്‍ന്നു. തുടര്‍ന്നാണ് സ്ത്രീ പുരുഷ പേരുകള്‍ പട്ടികയില്‍ അവതരിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."