മഞ്ഞുരുകുമോ....നാല് ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചര്‍ച്ച നടത്തി. ഉച്ചഭക്ഷണ സമയത്താണ് ജഡ്ജിമാരെ കണ്ടത്. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന നിലപാട് ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു.
നാല് ജഡ്ജിമാരുമായി ഇന്നലെയും ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തിയിരുന്നു. ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ഗോഗോയി, മദന്‍ വി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായി ഇന്നലെ രാവിലെ സുപ്രിം കോടതിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച.15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ തര്‍ക്കവിഷയങ്ങളും ചര്‍ച്ച ചെയ്തു.
അതിനിടെ, ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സുപ്രിം കോടതിയുടെ ഫുള്‍കോര്‍ട്ട് വിളിക്കാനും സാധ്യതയുണ്ട്. ഇതു സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയത്.
അതേസമയം, ആധാര്‍ കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് വാദം കേള്‍ക്കല്‍ തുടങ്ങി. മുതിര്‍ന്ന ജഡ്ജിമാരെ ഭരണഘടനാബെഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആധാര്‍ കാര്‍ഡ് സ്വകാര്യത ലംഘിക്കുന്നുണ്ടോയെന്നാണു ഭരണഘടനാബെഞ്ച് പരിശോധിക്കുന്നത്. ആധാര്‍ കേസില്‍ വാദം പൂര്‍ത്തിയാകുന്ന മുറയ്ക്കു ശബരിമല സ്ത്രീപ്രവേശന വിഷയം, സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമാക്കിയ ഉത്തരവിനെതിരെയുളള ഹരജി തുടങ്ങി എട്ടു കേസുകളും ഭരണഘടനാ ബെഞ്ച് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."