കമ്പനികളില്‍നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കുന്നു: ദുര്‍ഗന്ധം സഹിക്കാനാവാതെ പ്രദേശവാസികള്‍
അരൂര്‍: പുത്തനങ്ങാടിയിലെ അഞ്ച് കമ്പനികളില്‍നിന്നുള്ള മലിനജലം സംസ്ഥാനപാതയിലേക്ക് ഒഴുക്കിയത് പ്രതിക്ഷേധത്തിന് ഇടയാക്കി. തോപ്പുംപടി-അരൂര്‍ സ്റ്റേറ്റ് ഹൈവെയില്‍ അരൂര്‍ പുത്തനങ്ങാടി ശ്രീകുമാരവിലാസം സമീപമുള്ള മാന്‍ ഹോളില്‍നിന്നാണ് മലിനജലം പുറത്തേക്ക് ഒഴുകിയത്.
സമുദ്രോല്‍പന്നശാലകളില്‍ നിന്ന് പുറംതള്ളുന്ന മലിനജലം ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷം പുറംതള്ളാന്‍ പാടുള്ളു എന്നിരിക്കേയാണ് കമ്പിനികളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്ന ജലം ഒഴുക്കിയത്.
വ്യവസായ മേഖലയില്‍നിന്ന് ശുദ്ധീകരിച്ചതിനുശേഷം വെള്ളം കായലിലേക്ക് ഒഴുക്കുന്നതിന് പ്രത്യേകം പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ സ്ഥിരമായി മലിനജലം കടത്തിവിടുന്നതിനാല്‍ ഇടയ്ക്കിടെ സ്ഥാപിച്ചിരിക്കുന്ന മാന്‍ഹോളുകളില്‍ മാലിന്യം അടിഞ്ഞതാണ് വെള്ളം ഒഴുകിപോകാതെ പുറം തള്ളാന്‍ കാരണമായത്.
പുത്തനങ്ങാടി ക്ഷേത്രം കവല മുതല്‍ 200 അടിയോളം പ്രദേശത്ത് മലിനജലം ഒഴുകി കെട്ടികിടക്കുകയാണ്. കാല്‍നട യാത്രികരും ഇരുചക്ര വാഹനങ്ങളലെ യാത്രക്കാരും മൂക്ക് പൊത്തിയാണ് ഇതുവഴി കടന്നുപോകുന്നത്. ഇതിനുമുന്‍പും ഇത്തരത്തില്‍ മലിനജലം റോഡിലേക്ക് ഒഴുകിയിട്ടുണ്ട്.
ജനപ്രതിനിധികളേയും ഗ്രാമ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും വിവിരം അറിയിച്ചിരുന്നെങ്കിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാത്രമാണ് സ്ഥലം സന്ദര്‍ശിച്ചത് എന്ന് പറയപ്പെടുന്നു.
മലിനജലം പുറം തള്ളുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കമ്പിനി അധിക്യതര്‍ ആരും വരാതിരുന്നതിനേ തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ ഇടപെട്ട് ടാങ്കര്‍ ലോറിയില്‍ മലിനജലം മാന്‍ഹോളില്‍നിന്ന് വലിച്ചെടുത്ത് മാറ്റിയശേഷം റോഡ് ശുചീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പഞ്ചായത്ത് അങ്കണത്തില്‍ ചര്‍ച്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."