കയര്‍വ്യവസായത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: എ.എ ഷുക്കൂര്‍
ആലപ്പുഴ: സംസ്ഥാനത്തെ പരമ്പരാഗത വ്യവസായമായ കയര്‍വ്യവസായത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള പ്രവര്‍ത്തനമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്ന് കയര്‍ഫെഡ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.റ്റി.യു.സി) പ്രസിഡന്റ് എ.എ.ഷുക്കൂര്‍ എക്‌സ്.എം.എല്‍.എ ആരോപിച്ചു.
ഇതിന്റെ ഭാഗമായാണ് കയര്‍ ഭൂവസ്ത്രവുമായി കയര്‍ഫെഡ് 2011 മുതല്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുന്നത്.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂടുതല്‍ തൊഴില്‍ നല്‍കുവാനും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കയറിന്റെ ഉപയോഗം കൂടുതല്‍ വ്യാപകമാക്കുവാനും കഴിഞ്ഞു.
കയര്‍ഫെഡിന്റെ മെത്ത നിര്‍മ്മാണ വിഭാഗം ഏറെ സാമ്പത്തിക നേട്ടം കൈവരിക്കുമ്പോഴും കയര്‍ഫെഡ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് നേരേ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണന പ്രതിഷേധാര്‍ഹമാണ്.
2010ല്‍ അംഗീകരിച്ച ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍ ഉത്തരവ് ഇറക്കാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
കയര്‍ മേഖലയിലെ തൊഴിലാളികളും, ചെറുകിട ഉല്‍പാദകരും പട്ടിണിയിലായിട്ടും കയര്‍വകുപ്പ് മന്ത്രി കൂടിയായ ധനമന്ത്രി തോമസ് ഐസക്ക് കയര്‍ മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെടാതെയിരിക്കുന്ന നടപടി ഈ മേഖലയില്‍ കൂടുതല്‍ സമരങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും യോഗം അഭിപ്രായപ്പെട്ടു.
എ.എ ഷുക്കൂര്‍ അധ്യക്ഷതവഹിച്ചു. യൂനിയന്‍ ഭാരവാഹികളായ വി.സി.അലോഷ്യസ്, കൈരളികുമാര്‍, സുശീലന്‍ തമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."