മുസ്‌ലിം വേള്‍ഡ് ലീഗ് മത, ബൗദ്ധിക സമന്വയ സമ്മേളനം സംഘടിപ്പിക്കുന്നു
റിയാദ്: ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് മുസ്‌ലിം വേള്‍ഡ് ലീഗ് മത, ബൗദ്ധിക സമന്വയ സമ്മേളനം സംഘടിപ്പിക്കുന്നു. മുസ്‌ലിം വേള്‍ഡ് ലീഗും ലോക മത നേതാക്കളുടെ സംഘടനയായ വേള്‍ഡ് കൗണ്‍സില്‍ ഓഫ് റിലീജിയസ് ലീഡേഴ്‌സും സംയുക്തമായി ചേര്‍ന്നാണ് ഐക്യ രാഷ്ട്ര സഭയുടെ മേല്‍ നോട്ടത്തില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇതിനു മുന്നോടിയായി മുസ്‌ലിം വേള്‍ഡ് ലീഗ് (എം ഡബഌു, എല്‍) സെക്രട്ടറി ജനറല്‍ ഡോ: മുഹമ്മദ് അല്‍ ഈസ, വേള്‍ഡ് കൗണ്‍സില്‍ ഓഫ് റിലീജിയസ് ലീഡേഴ്‌സ് (ഡബഌു സി ആര്‍ എല്‍) സെക്രട്ടറി ജനറല്‍ ബാവ ജയിനും തമ്മില്‍ ഒരുമിച്ചു സഹകരിക്കാന്‍ കരാറില്‍ ഒപ്പുവെച്ചു. ഇരു പാര്‍ട്ടികളും യു എന്നില്‍ അന്താരാഷ്ട്ര മത, ബൌദ്ധിക, രാഷ്ട്രീയ നേതാക്കളെ പങ്കടുപ്പിച്ചു സമ്മേളനം സംഘടിപ്പിക്കും.
ഇതോടെ ആഗോള തലത്തില്‍ മുസ്‌ലിം വേള്‍ഡ് ലീഗിനെ ഉയര്‍ത്തുന്ന നിലയിലേക്കു ഇത് മാറുമെന്നു അന്താരാഷ്ട്ര ഉപദേശകന്‍ ആദില്‍ അല്‍ ഹര്‍ബി അഭിപ്രായപ്പെട്ടു. ലോകത്തെ മുസ്‌ലിം രാജ്യങ്ങളെ ഒരു കുടക്കീഴില്‍ അണി നിരത്താന്‍ ഇതിനകം തന്നെ മുസ്ലിം വേള്‍ഡ് ലീഗിന് സാധിച്ചിട്ടുണ്ട്.
ഈ ബന്ധം ശക്തവും സുദൃഢവുമാണ്. മുസ്‌ലിം വേള്‍ഡ് ലീഗ് നിരവധി ആശയ സംവാദങ്ങള്‍ക്കും സമകാലിക വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഈ പരിപാടിയും സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം വേള്‍ഡ് ലീഗ് ആഗോള തലത്തില്‍ സ്വാധീനമുള്ള ഒരു സ്ഥാപനമായി മാറുകയും ലോകം അത് ശ്രദ്ധിക്കുകയും ചെയ്തുവെന്നും വേള്‍ഡ് കൗണ്‍സില്‍ ഓഫ് റിലീജിയസ് ലീഡേഴ്‌സ് (ഡബഌു സി ആര്‍ എല്‍) സെക്രട്ടറി ജനറല്‍ ബാവ ജയിന്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."