അന്തര്‍ദേശീയ കനോയിങ് ആന്‍ഡ് കയാക്കിങ് യോഗ്യത മത്സരം: കേരള ടീമിനെ അയക്കാതെ സംഘാടകര്‍
ആലപ്പുഴ: അന്തര്‍ദേശീയ കനോയിങ് ആന്‍ഡ് കയാക്കിങ് മല്‍സരങ്ങളില്‍ പങ്കെടുക്കേണ്ട ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്ന യോഗ്യത മത്സരങ്ങളില്‍ നിന്നു കേരള താരങ്ങളെ പങ്കെടുപ്പിക്കാതെ സംഘാടകര്‍ മുങ്ങി. ഇതോടെ ഇരുപതോളം താരങ്ങളുടെ ഭാവി ഇരുളിലായി. താരങ്ങളുടെ രക്ഷകര്‍ത്തിതാക്കളുടെ ഉത്തരവാദിത്വത്തില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയാണു സംസ്ഥാന അസോസിയേഷന്‍ മലക്കംമറിഞ്ഞത്. നാളെ മുതല്‍ 13 വരെ ഭോപ്പാലിലെ ലോവര്‍ ലെയ്ക്കില്‍ നടക്കുന്ന യോഗ്യത റൗണ്ടില്‍ മത്സരിക്കാന്‍ ഇതുവരെയും കേരള ടീം പുറപ്പെട്ടിട്ടില്ല.
2017 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്, 2018 ഏഷ്യന്‍ ഗെയിംസ,് 2020 ഒളിമ്പിക്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുളള ടീമിനെ ഒരുക്കുന്നതിനുളള ക്യാംപിലേക്കാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. ഈ ഇനത്തില്‍ കേരളത്തില്‍ നിന്നു നിരവധി ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ നേരത്തെ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇക്കുറി താരങ്ങളെ അയക്കാന്‍ സംസ്ഥാന അസോസിയേഷന്‍ തയ്യാറായില്ല. മാത്രമല്ല നാളെ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീം അംഗങ്ങളുടെ പട്ടിക പോലും അസോസിയേഷന്‍ ദേശീയ അസോസിയേഷനു കൈമാറിയിട്ടില്ല. പട്ടിക ദേശീയ ഫെഡറേഷനു ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി ജനറല്‍ ബല്‍വീര്‍ സിങ് കുഷ്വ അറിയിച്ചു. അതേസമയം സംസ്ഥാനത്തു കോടികള്‍ ചെലവിട്ട് ഈ ഇനത്തില്‍ പരിശീലനത്തിനായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രണ്ടു ഹോസ്റ്റലുകളാണ് തുറന്നിട്ടുളളത്. തലസ്ഥാന ജില്ലയിലെ വെളളായണിയിലും ആലപ്പുഴയിലെ കുട്ടമംഗലത്തുമാണ് ഹോസ്റ്റലുകളുളളത്. ഇവിടങ്ങളില്‍ ദേശീയ മത്സരങ്ങളിലെ മെഡല്‍ ജേതാക്കളായ നൂറോളം താരങ്ങളാണുള്ളത്.
ആലപ്പുഴ സ്വദേശികളായ വിഷ്ണു രഘുനാഥ്, അനന്തു ചിത്രന്‍, ആഷ്‌ലി മോള്‍, പ്രോഹിത് എന്നിവര്‍ യോഗ്യത റൗണ്ടില്‍ ഇടംപിടക്കാന്‍ സാധ്യതയുളള താരങ്ങളാണ്. ഇവര്‍ 2016 ല്‍ ഭോപ്പാലില്‍ നടന്ന ദേശീയ മത്സരത്തിലെ മെഡല്‍ ജേതാക്കളാണ്. എന്നാല്‍ പരീക്ഷാ കാലമായതിനാല്‍ താരങ്ങളെ അയക്കാന്‍ കഴിയില്ലെന്നു അസോസിയേഷന്‍ വിശദീകരണം നല്‍കുമ്പോഴും സ്വന്തം ഉത്തരവാദിത്വത്തില്‍ പോകാന്‍ തയ്യാറായ താരങ്ങളെ അസോസിയേഷന്‍ വിലക്കുകയായിരുന്നു. ഇതോടെ സ്വന്തമായി മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറായ വിഷ്ണു രഘുനാഥ് യാത്ര റദ്ദാക്കി തിരിച്ചെത്തി കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ദേശീയ ഗെയിംസ് തുഴച്ചില്‍ മത്സരങ്ങളുടെ കേരളത്തിലെ നടത്തിപ്പുമായി ബന്ധപ്പെട്ടു കോടികളുടെ സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്നു ഇന്ത്യന്‍ അസോസിയേഷനും സംസ്ഥാന സെക്രട്ടറി അടക്കമുളളവര്‍ക്കെതിരേയും വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇതാണ് യോഗ്യത റൗണ്ടില്‍ താരങ്ങളെ അയക്കാതെ സംഘാടകര്‍ ഒളിച്ചുകളിക്കാന്‍ ഇടയാക്കിയതെന്ന ആരോപണം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."